web analytics

വ്യാജ എസ്ഐ മാന്യമായി പെരുമാറിയത് പോലീസുകാരിൽ സംശയം ഉണ്ടാക്കി…മുഖത്ത് അടിക്കുന്ന ഒറിജിനൽ പോലീസിനേക്കാൾ ഭേദം…വേഷംമാറിയ യുവാവിനെ പിടികൂടിയ വാർത്തകൾക്ക് താഴെ രസകരമായ കമന്റുകൾ

വ്യാജ എസ്ഐ മാന്യമായി പെരുമാറിയത് പോലീസുകാരിൽ സംശയം ഉണ്ടാക്കി…മുഖത്ത് അടിക്കുന്ന ഒറിജിനൽ പോലീസിനേക്കാൾ ഭേദം…വേഷംമാറിയ യുവാവിനെ പിടികൂടിയ വാർത്തകൾക്ക് താഴെ രസകരമായ കമന്റുകൾ

തിരുവനന്തപുരം: എസ്ഐയായി വേഷംമാറിയ യുവാവിനെ പിടികൂടിയ വാർത്തകൾക്ക് താഴെ രസകരമായ കമന്റുകൾ. യഥാർത്ഥ പോലീസ് സേനാംഗങ്ങളെ കളിയാക്കി കൊണ്ടുള്ളതാണ് അവയിൽ ഭൂരിഭാഗവും. ‘വ്യാജ എസ്ഐ മാന്യമായി പെരുമാറിയത് പോലീസുകാരിൽ സംശയം ഉണ്ടാക്കി’യെന്നും ‘മുഖത്ത് അടിക്കുന്ന ഒറിജിനൽ പോലീസിനേക്കാൾ ഭേദം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ട്രെയിനിൽ നിന്നുമാണ് പിടികൂടിയത്. കോച്ചുകളിൽ പരിശോധന നടത്താൻ എത്തിയ റെയിൽവേ പൊലീസ് സംശയത്തെ തുടർന്ന് പിടികൂടുകയായിരുന്നു. യൂണിഫോമിൽ കണ്ട എസ് ഐയെ സല്യൂട്ട് ചെയ്‌ത റെയിൽവേ പോലീസിന് കൃത്യമായി സല്യൂട്ട് നല്കാൻ അഖിലേഷിന് കഴിഞ്ഞില്ല. പോലീസ് യൂണിഫോമിലുള്ള യുവാവിന്റെ പ്രതികരണത്തിൽ സംശയം തോന്നി റെയിൽവേ പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണ് എസ് ഐ വ്യാജനാണെന്നറിഞ്ഞത്.

തുടർന്ന് താൻ യൂണിഫോം ധരിച്ച് വീട്ടിൽ പരേഡ് നടത്തുമായിരുന്നുവെന്നും ആദ്യമായാണ് യൂണിഫോം ധരിച്ച് പുറത്തിറങ്ങിയതെന്നും യുവാവ് വെളിപ്പെടുത്തി. ട്രെയിൻ ആലപ്പുഴയിലെത്തിയപ്പോഴേക്കും യുവാവിനെ ഇറക്കി ആലപ്പുഴ റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് യൂണിഫോം ദുരുപയോഗിച്ച കാരണത്താൽ കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ആ സല്യൂട്ടിൽ എന്തോ എവിടെയൊ ഒരു പന്തികേട് പോലെ; റെയിൽവെ പോലീസിൻ്റെ സംശയം തെറ്റിയില്ല

ആലപ്പുഴ: ട്രെയിനിൽ സബ് ഇൻസ്‌പെക്ടറുടെ യൂണിഫോം ധരിച്ച് യാത്ര ചെയ്ത യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് പിടിയിലായത്. റെയിൽവേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ചെന്നൈ – ഗുരുവായൂർ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കായംകുളം സ്റ്റേഷനിൽ വച്ച് ട്രെയിനിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.

എസ്‌ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോൾ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാൽ തിരിച്ച് അഖിലേഷ് നൽകിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ഇയാളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തൃശൂർ ഇരങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാൾ റെയിൽവെ പോലീസിനോട് പറഞ്ഞത്.

ഉടനെ അവിടെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടർന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോൾ അഖിലേഷ് താൻ എസ്‌ഐ അല്ലെന്ന കാര്യം സമ്മതിച്ചു.

ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും ഇയാൾ വെളിപ്പെടുത്തി. തനിക്ക് പൊലീസിൽ ചേരാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകൻ കൂടിയായ താൻ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് പറഞ്ഞു.

താൻ വീടിനുള്ളിൽ എസ്‌ഐ വേഷത്തിൽ നിൽക്കാറുണ്ടെന്നും ആദ്യമായിട്ടാണ് ഇത്തരത്തിൽ പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നൽകി. . പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

English Summary:

A man disguised as a Sub-Inspector was arrested, triggering a flood of funny social media comments. Many netizens claimed the fake SI behaved better than real officers, sparking online humour.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ വച്ച് മരിച്ചു

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ...

Related Articles

Popular Categories

spot_imgspot_img