കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി വന്നത്. ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് വിമാനത്തില്‍ നിന്ന് ലഭിക്കുകയായിരുന്നു.(Fake bomb threat in karipur airport)
സന്ദേശം ലഭിച്ചതിന് പിന്നാലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഐഎസ്എഫും വിമാനത്തില്‍ പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്നാണ് നിഗമനം. വിമാനത്തില്‍ കുറച്ചുയാത്രക്കാരെ കയറ്റിയ ശേഷമാണ് കുറിപ്പ് ലഭിച്ചത്.
വിമാനത്തിലെ സീറ്റിനടിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. ഇതോടെ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി. പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്.
Read Also: ഗുരുവായൂരിൽ ജൂലായ് ഒന്ന് മുതൽ സ്‌പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം; പകരം സംവിധാനം ഇങ്ങനെ: