web analytics

മൂന്നാറിൽ ഇറങ്ങിയത് വെറും കരടിയല്ല; കേസെടുത്ത് വനം വകുപ്പ്

മൂന്നാറിൽ ഇറങ്ങിയത് വെറും കരടിയല്ല; കേസെടുത്ത് വനം വകുപ്പ്

മൂന്നാർ: മൂന്നാർ ടൗണിന് സമീപം കരടിയിറങ്ങിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് കണ്ടെത്തി വനംവകുപ്പ് നിയമനടപടികൾ ആരംഭിച്ചു.

പഴയ മൂന്നാർ വർക്ക്‌ഷോപ്പ് ക്ലബ്ബിന് സമീപം റോഡിൽ കരടി നിൽക്കുന്ന തരത്തിലുള്ള എഐ നിർമിത ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

ചിത്രം കണ്ടതോടെ പ്രദേശവാസികൾക്കിടയിൽ ആശങ്കയും ഭീതിയും പടർന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും കരടിയുടെ സാന്നിധ്യത്തെ കുറിച്ച് യാതൊരു തെളിവും കണ്ടെത്താനായില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും വാർത്ത പൂർണമായും വ്യാജമാണെന്നും സ്ഥിരീകരിച്ചത്.

ഇത്തരം വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുകയും വനംവകുപ്പിന്റെ പ്രവർത്തനഭാരം വർധിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാജ ചിത്രം പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, അവ പോലീസിന് കൈമാറി ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

English Summary

The Forest Department has initiated legal action against those who circulated a fake AI-generated image claiming a bear had entered Munnar town. The image, which caused panic among residents, was found to be fabricated after officials conducted a field inspection and found no evidence of wildlife presence. Authorities stated that such misinformation creates public fear and increases the department’s workload, and confirmed that details of those responsible have been handed over to the police for action.

fake-ai-bear-image-munnar-forest-department-action

Munnar, Fake News, AI Image, Forest Department, Wildlife Rumour, Social Media, Kerala News

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

Related Articles

Popular Categories

spot_imgspot_img