താൻ എഡിഎച്ച്ഡി (അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോ) ബാധിതനെന്നു നടൻ ഫഹദ് ഫാസിൽ.
കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് നാദിനി സമര്പപ്പിച്ച് സംസാരിക്കവെയാണ് നടൻ തനിക്ക് എഡിഎച്ച്‍ഡി ഉണ്ട് എന്ന് വെളിപ്പെടുത്തിയത്. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു. ഇനി അത് മാറാനുള്ള സാധ്യതയില്ല. കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ് ചൂണ്ടിക്കാട്ടി.
”എനിക്ക് ആ രോഗാവസ്ഥയുണ്ട്. വലിയതായിട്ടല്ലെങ്കിലും ചെറുതായിട്ട് എനിക്കതുണ്ട്. ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ അത് മാറ്റാനാകുമായിരുന്നു. എന്നാല്‍ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് കണ്ടെത്തിയത്. പീസ് വാലി ചില്‍ഡ്രൻസ് വില്ലേജില്‍ തന്നെ എത്തിക്കാൻ സഹായിച്ച ദൈവത്തോട് നന്ദി പറയുന്നു” ഫഹദ് വ്യക്തമാക്കി. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാണ് എഡിഎച്ച്‍ഡി. എഡിഎച്ച്ഡി കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്. എഡിഎച്ച്‍ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കാറുണ്ട്.
Read also: മൂന്നാറില്‍ വീണ്ടും ‘പടയപ്പ’; അത്ഭുതകരമായി രക്ഷപ്പട്ട് അഞ്ച് അംഗ സംഘം