കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്നതും ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിത രൂപവുമുള്ള എഴുകുംവയൽ കുരിശുമലയിൽ ദുഃഖവെള്ളി ആചരണത്തിന്റെയും നോമ്പാചരണത്തിന്റെയും പശ്ചാത്താപത്തിന്റെയും ഭാഗമായുള്ള കുരിശുമല കയറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. തീർത്ഥാടക ദേവാലയ റെക്ടർ ഫാ.ജോർജ് പാടത്തെ കുഴി ജനറൽ കൺവീനർ ജോണി പുതിയ പറമ്പിൽ എന്നിവർ അറിയിച്ചു കുരിശുമല കയറുന്നതിനായി കേരളത്തിൽ നിന്ന് കൂടാതെ തമിഴ്‌നാട് കർണാടക ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നു കൂടി വിശ്വാസികൾ എത്തുമെന്ന് അറിയിച്ചിട്ടുണ്ട് അര ലക്ഷത്തിൽ കൂടുതൽ വിശ്വാസികൾ തീർത്ഥാടനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു തീർത്ഥാടകർക്ക് ഉള്ള വാഹന സൗകര്യങ്ങൾ പാർക്കിംഗ് സൗകര്യങ്ങൾ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ആംബുലൻസ് സേവനം വിശ്രമസ്ഥലങ്ങൾ കുടിവെള്ളം നേർച്ച കഞ്ഞി എന്നിവയെല്ലാം സജ്ജമാക്കും.
Red also: ഇടുക്കി കുമളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിൻകൂട്ടം