അതീവ ജാഗ്രത പുലത്തണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ പൗരന്മാരോടും വിദ്യാർത്ഥികളോടും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയുടെ നിർദേശം. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങൾ കണക്കിലെടുത്ത്, ഇന്ത്യന്‍ പൗരൻമാരും കാനഡയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്.

കാനഡയിലുള്ള ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. madad.gov.in. എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ ഉണ്ടായത്. ഇതേ തുടർന്ന് ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കാനഡ, പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: അടിച്ചു മോനെ ഓണം ബമ്പർ; 25 കോടിയുടെ ഭാഗ്യശാലി ഈ നമ്പർ

spot_imgspot_img
spot_imgspot_img

Latest news

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

Other news

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img