ഇടുക്കി പീരുമേട് പരുന്തുംപാറയിൽ വ്യാപകമായ തോതിൽ സർക്കാർ ഭൂമി കൈയേറിയെന്ന ഐ.ജി. കെ. സേതുരാമൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഇടുക്കിയിൽ പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.
മഞ്ചുമല വില്ലേജിൽ സർവേ നമ്പർ 441-ൽ ഉൾപ്പെ ട്ട പുറമ്പോക്ക് ഭൂമിയിൽ വൻ തോതിൽ കെട്ടിട നിർമാണവും കുളം നിർമാണവും നടന്നെന്ന് സേതുരാമൻ റിപ്പോർട്ടിൽ പറയുന്നു. മഞ്ചു മലയിലെ കൈയേറ്റം ഒഴിപ്പിച്ച് സർക്കാർഭൂമി സംരക്ഷിക്കണ മെന്നും ആവശ്യപ്പെടുന്നുണ്ട്.
400 പേർക്ക് താമസിക്കാവു ന്ന നാല് നിലകളുള്ള അഞ്ച് കെട്ടിടങ്ങളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ഇരുമ്പ് ഗർഡറു കൾ ഉപയോഗിച്ച് വളരെ വേ ഗത്തിലാണ് നിർമാണം നടത്തി യിരിക്കുന്നത്.
ഇവിടെ നിർമിച്ചിരിക്കുന്ന വലിയ പടുതാക്കുളം സുരക്ഷാ ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചങ്ങനാശ്ശേരിസ്വദേശി സജിത്ത് ജോസഫാ ണ് നിർമാണം നടത്തിയിരിക്കു ന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നിർമാണം നടത്തിയിരി ക്കുന്നത് 9875.96 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിലാ ണെന്നും വിശദീകരിക്കുന്നു.
പരുന്തുംപാറയിൽ സർ ക്കാർഭൂമിയും മൊട്ടക്കുന്നു കളും കൈയേറിയിട്ടുണ്ട്. പു റത്തുനിന്നുള്ളവരാണ് ഈ സ്ഥലം വാങ്ങുന്നത്. ആരാണ് ഭൂമി കൈവശം വെച്ചിരിക്കുന്ന തെന്ന് പ്രദേശവാസികൾക്കു പോലും അറിയില്ല.
പൂങ്കാവനം ഭാഗത്തേക്ക് ഒരു റോഡാണുള്ളത്. അതി നാൽ ഇവിടേക്ക് പരിശോധന യ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ വരെ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനെക്കാൾ വലിയ കൈയേറ്റം ഇവിടെ ഉണ്ടായിട്ടുണ്ടാകാം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സർക്കാർഭൂമി വേർതിരിച്ച് അതിർത്തി നിശ്ചയിക്കാത്ത ത് കൈയേറ്റത്തിന് സഹായ കരമാകുന്നു. പട്ടയരേഖകൾ അടക്കം പീരുമേട് താലൂക്ക് ഓഫീസിൽനിന്ന് നഷ്ടമായിട്ടു ണ്ട്. ഇത് ബോധപൂർവമാണ്. ഇവിടത്തെ ഉദ്യോഗസ്ഥർക്കും ഭൂമിയെ സംബന്ധിച്ച വിവരമില്ല.
ഉദ്യോഗസ്ഥരുടെയും ഒത്താ ശയോടെയാണ് കൈയേറ്റം നടന്നിരിക്കുന്നത്.ഡിജിറ്റൽ സർവേ നടക്കു മ്പോൾ സർവേ രേഖകൾ തരപ്പെടുത്തി എടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.പീരുമേട് വില്ലേജിൽ ഉൾപ്പെട്ട പലസ്ഥലത്തും കൈയേറ്റം നടന്നിട്ടുണ്ട്.