ഉണക്ക കപ്പക്ക് പിന്നാലെ പച്ചക്കപ്പയും കടൽ കടക്കുന്നു; ഫ്രീസറിൽ നിന്നും പുറത്തെടുത്തൽ ഈ കപ്പ പച്ചക്കപ്പയാകും; എണ്ണ പാടങ്ങളിലെ തീൻമേശയിലെ താരമാകാൻ മരച്ചീനി

കൂത്താട്ടുകുളം: കേരളത്തിൽ നിന്നും ​ഗൾഫിലേക്കുള്ള കപ്പയുടെ കയറ്റുമതി തുടങ്ങി. കാക്കൂർ സഹകരണ ബാങ്കിന്റെ ഭക്ഷ്യ സംസ്കരണ കമ്പനിയായ കാസ്കോയാണ് വിവിധ ​ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും കപ്പ കയറ്റുമതി ചെയ്യുന്നത്. ​Export of kappa from Kerala to Gulf has started

ഗൾഫിലേക്ക് പുറപ്പെട്ട ആദ്യ കണ്ടെയ്നറിൽ 25 ടൺ കപ്പയാണുള്ളത്. കുഴിക്കാട്ടുകുന്നിലെ ഫാക്ടറിയിൽ നിന്നാണ് കപ്പ ഫ്രീസറിൽ നിന്ന് പുറത്തെടുത്താൽ പച്ചക്കപ്പയായി മാറുന്ന തരത്തിൽ സംസ്കരിച്ച് വിദേശത്തേക്ക് അയച്ചത്.

പ്രദേശത്തെ കർഷകരിൽ നിന്ന് സംഭരിച്ച കപ്പ തൊലി കളഞ്ഞ് മുറിച്ച് നടുവിലെ നാര് നീക്കി മെനസ് 40 ഡിഗ്രിയിൽ ഫ്രീസ് ചെയ്ത് പാക്കറ്റാക്കും.

കമ്പനിയിലെ സംസ്കരണം മുതൽ റീറ്റെയിൽ ഔട്ട് ലെറ്റിലെ വിതരണം വരെ ഫ്രീസറിൽ മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കുന്ന ഉത്പന്നമാണ് ദുബായ് തുറമുഖംവഴി ഗൾഫ് രാജ്യങ്ങളിലെത്തുക.

കൂത്താട്ടുകുളത്തെ ടിനാഷേ കമ്പനിയുമായി സഹകരിച്ചാണ് കയറ്റുമതി. ഇത്തവണ കർഷകരിൽ നിന്നും 60 ടൺ കപ്പയാണ് കാസ്കോ സംഭരിച്ചത്.

സംസ്ഥാനത്തെ മൂന്ന് സഹകരണ സംഘങ്ങൾക്ക് കീഴിൽ ഉത്പാദിപ്പിച്ച 12 ടൺ മൂല്യവർദ്ധിത കാർഷികോത്പന്നങ്ങൾ ചൊവ്വാഴ്‌ച വല്ലാർപാടത്ത് നിന്ന് അമേരിക്കയിലേക്ക് അയച്ചിരുന്നു.

കാസ്കോയുടെ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണ സംഘത്തിന്റെ മസാല മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി, എന്നിവയാണ് അയച്ചത്.

മുൻ എം.എൽ.എ എം.ജെ. ജേക്കബ്, ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോൾ പ്രകാശ് എന്നിവർ ചേർന്ന് കണ്ടയ്നർ ഫ്ലാഗ് ഓഫ് ചെയ്തു.

പി.ബി. രതീഷ്, എം.ജി. രാമചന്ദ്രൻ, വർഗീസ് മാണി, ബിനോയ് അഗസ്റ്റിൻ, സനൽ ചന്ദ്രൻ, ജോൺസൺ വർഗീസ്, സൈബു മടക്കാലി, സി.ടി. ശശി, കെ.കെ. രാജ് കുമാർ, ബെയിൽ ചന്ദ്രൻ, ബാങ്ക് സെക്രട്ടറി പ്രദീപ് കൃഷ്ണൻ, കൃഷി ഓഫീസർ ടി.കെ. ജിജി എന്നിവർ സംസാരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img