web analytics

പഞ്ചാബിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; 25-ലധികം ആളുകള്‍ക്ക് പരിക്ക്

പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ വൻ സ്ഫോടനം. ദുരന്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്.

ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ജനപ്രതിനിധികളക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നിരവധിപേര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക്… എല്ലാത്തിനും കാരണം ഈ വകുപ്പ്

കൊച്ചി: കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളിയെന്ന് റിപ്പോർട്ട്. ‌നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണു റിസർവോയറുകളിൽ ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്.

1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം നിലവിലുണ്ട്. മഴ ഇപ്പോഴത്തേതുപോലെ 3 ദിവസം കൂടി തുടർന്നാൽ, 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിനുള്ള കരുതൽ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ജൂൺ ഒന്നിനു ഡാമുകളിലുണ്ടാവും.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു ജലവർഷത്തിന്റെ ആദ്യമേതന്നെ ഡാമുകൾ ഇത്രയധികം നിറയുന്നത്. ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക് എത്താമെന്നാണ് റിപ്പോര്ട്ട്.

വൈദ്യുതി ഉൽപാദനം കുറയുകയും ഡാമുകളിലേക്കുള്ള ഒഴുക്കു കൂടുകയും ചെയ്തതോടെ ചെറുകിട ഡാമുകൾ എല്ലാം തുറന്നുവിട്ടുതുടങ്ങി.ജൂൺ 1 മുതൽ മേയ് 31 വരെയാണു കെഎസ്ഇബി ജലവർഷം കണക്കാക്കുന്നത്.

കാലവർഷം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് മേയ് 31 വരെ 500–600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം കരുതൽ വെക്കാറുണ്ട്.

എന്നാൽ, ഇത്തവണ വേനലിൽ പ്രതീക്ഷിച്ചത്ര വൈദ്യുതി ഉപയോഗം ഇല്ലാതെവരികയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്.

ഇപ്പോൾ ഡാമുകളിൽ സംഭരണ ശേഷിയുടെ 37% വെള്ളമുണ്ട്.14.5 % വെള്ളം മാത്രം നിലനിർത്തേണ്ട സ്ഥാനത്താണ് ഇത്രയും അധികം.

മേയ് മാസത്തിൽ വൈദ്യുതി ആവശ്യവും ഉപഭോഗവും കുറയുന്നതു മനസ്സിലായിട്ടും അതനുസരിച്ചു ജലവൈദ്യുതി ഉൽപാദനം വർധിപ്പിക്കാത്തതാണു കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഇത്തരത്തിൽ ഉയരാൻ കാരണം.

കരുതൽ ശേഖരം പരമാവധി ഉപയോഗിക്കാതെ തന്നെ പുറത്തുനിന്നു വൈദ്യുതി വാങ്ങുകയും ചെയ്തു. ഇൗ വർഷം ഏറ്റവും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ച മേയ് മാസത്തിൽ വൈദ്യുതി ഉപഭോഗം ആ നിലയിലേക്ക് എത്തിയില്ല. ഇൗ വർഷം ഏറ്റവും കൂടുതൽ ഡിമാൻഡുണ്ടായത് മാർച്ച് 20 നാണ്– 5347 മെഗാവാട്ട്.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

Related Articles

Popular Categories

spot_imgspot_img