web analytics

‘സമ്പന്ന ലോകത്തിലെ രോഗി’; യുകെയിൽ വസിക്കുന്നവരെക്കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുമായി ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ധർ…!

യുകെയിലെ ജനങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ കുറിച്ച് വളരെ ഗൗരവമേറിയ ഒരു കണ്ടെത്തൽ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. യുകെയിൽ 50 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് സമീപവർഷത്തിൽ വളരെ മോശമായതാണ് പുറത്തുവരുന്ന പഠനം.

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ (LSHTM) അക്കാദമിക് വിദഗ്ധർ 22 രാജ്യങ്ങളിലെ ആരോഗ്യ-മരണ രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി ഹെൽത്ത് ഫൗണ്ടേഷൻ തിങ്ക് ടാങ്ക് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത് .

ഇതുവരെ 50 വയസ്സ് തികയാത്തവർ മരിക്കാനുള്ള സാധ്യത ഒരു ദശാബ്ദത്തിലേറെ യുകെയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് LSHTM-ലെ ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഡേവിഡ് ലിയോൺ പറഞ്ഞു.

യുകെ സമ്പന്ന ലോകത്തിലെ രോഗി എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. മയക്കുമരുന്ന്, അക്രമം എന്നിവയിൽ നിന്നുള്ള മരണനിരക്കുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആണ് ഈ വിശേഷണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണത്തിലെ വർദ്ധനവാണ് ഞെട്ടിപ്പിക്കുന്നത്

. പഠന വിധേയമാക്കിയ മറ്റ് 21 രാജ്യങ്ങളുടെ ശരാശരിയേക്കാൾ ഇത്തരം മരണങ്ങൾ യുകെയിൽ മൂന്നിരട്ടി കൂടുതലാണ്. പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട് നമ്മൾക്ക് അവഗണിക്കാൻ കഴിയാത്ത വിവരങ്ങൾ അടങ്ങിയതാണെന്ന് ഹെൽത്ത് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെന്നിഫർ ഡിക്സൺ പറഞ്ഞു.

കാൻസർ, ഹൃദ്രോഗം എന്നിവ മൂലമുള്ള മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പരിക്കുകൾ, അപകടങ്ങൾ, വിഷബാധ എന്നിവ മൂലമുള്ള മരണങ്ങളുടെ എണ്ണം വർദ്ധിച്ചു, നിയമവിരുദ്ധ മരുന്നുകളുടെ ഉപയോഗം മൂലമുള്ള മരണങ്ങൾ വളരെ വർധിച്ചു. ബ്രിട്ടൻ മറ്റ് സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളിലും പിന്നിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

ഇതിനു വിപരീതമായി, പഠനം നടത്തിയ മറ്റ് 21 രാജ്യങ്ങളിൽ 19 എണ്ണത്തിലും മരണനിരക്ക് കുറഞ്ഞു, യുഎസും കാനഡയും മാത്രമാണ് യുകെയുടെ അതേ വളർച്ച കാണിക്കുന്നത്. 22 രാജ്യങ്ങളിൽ സ്ത്രീ മരണനിരക്കിൽ ബ്രിട്ടൺ ഇപ്പോൾ നാലാമത്തെയും പുരുഷ മരണനിരക്കിൽ ആറാമത്തെയും സ്ഥാനത്താണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം തൃശൂര്‍: ഗുരുവായൂര്‍...

ഇനി സന്ധ്യയും മകളും മാത്രം

ഇനി സന്ധ്യയും മകളും മാത്രം ഇടുക്കി: അടിമാലിയിൽ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനകത്ത്...

സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം...

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത് വൈറൽ

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന...

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു; യുവാവ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു;...

Related Articles

Popular Categories

spot_imgspot_img