കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത തിരിച്ചറിയാൻ എഐ ക്യാമറ എത്തുന്നു. എഐ നിരീക്ഷണ ക്യാമറയുടെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നി മട വനമേഖലയിൽ നടന്നു. ഡിജിറ്റൽ അക്കൂസ്സിക് സെൻസിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂമിക്കടിയിൽ കുഴിച്ചിട്ട ഒപ്റ്റിക്കൽ ഫൈബർ കേബിളിൻ്റെ പ്രവർത്തനം വനം വകുപ്പ് വിലയിരുത്തി. രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്.
തെർമൽ ക്യാമറയുടെ പ്രവർത്തനം പരിശോധിക്കാനായി കുങ്കി ആന അഗസ്ത്യനെയാണ് ക്യാമറയുടെ മുന്നിലൂടെ നടത്തിയത്. പന്നി മട വനമേഖല വഴിയിലൂടെയാണ് കാട്ടാനകൾ മലമ്പുഴ ആറങ്ങോട്ടുകുളമ്പ്, വേനോലി തുടങ്ങിയ ജനവാസ മേഖലകളിലേക്ക് സ്ഥിരമായി എത്തുന്നത്.
Read More: നേരിയ ആശ്വാസം; വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; ഒരു പവന്റെ വില ഇതാ
Read More: ജനത സർവീസ് ഏറ്റെടുത്ത് ജനങ്ങൾ; ലക്ഷങ്ങളുടെ കളക്ഷനുമായി സർവീസ് സൂപ്പർ ഹിറ്റ്