web analytics

വിവാദങ്ങൾക്കപ്പുറം സൂംബയ്ക്കും പറയാനുണ്ട്…ഇരുപത്തൊന്നാം നൂറ്റണ്ടിന്റെ ഡാൻസിനെ പറ്റി കൂടുതൽ അറിയാം

വ്യായാമം ചെയ്യുക എന്നത് ചിലർക്കെങ്കിലും മടുപ്പുളവാക്കുന്ന കാര്യമാണ്. എന്നാൽ ആസ്വദിച്ച് ഡാൻസ് ചെയ്ത് ശാരീരികവും മാനസികവുമായ ഉണർവ് നേടുന്ന വ്യായാമ രീതിയാണ് സൂംബ ഡാൻസ്. സർക്കാർ സ്കൂളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള പദ്ധതിക്കെതിരെ എസ്.വൈ.എസ്​ നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്ത് വന്നതോടെ സൂംബയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

പാട്ടിനനുസൃതമായി ലളിതമായ ഫിറ്റ്നസ് മൂവ്മെന്റുകൾ ചെയ്യുന്നതാണ് സൂംബയുടെ രീതി. ഫാസ്റ്റ് മൂവ്മെന്റുകളായതിനാൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണിത്. നമുക്ക് നോക്കാം, എന്താണ് സൂംബ നൃത്തമെന്ന്. ഡാൻസും സംഗീതവും ചേർന്ന വ്യായാമ രീതിയാണ് സൂംബ.

സൂംബയിലൂടെ ആരോഗ്യം വർദ്ധിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി ഉയരുകയും ചെയ്യും. രക്തയോട്ടം കാര്യക്ഷമമാകുന്നതിലൂടെ ഹൃദയത്തിന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ സൂംബ സഹായിക്കുന്നു. കാർഡിയോ ലെവൽ മെച്ചപ്പെടുത്താൻ സൂംബ ‍ഡാൻസ് സഹായിക്കും. ഒരു മണിക്കൂറാണ് സൂംബയുടെ അടിസ്ഥാന ദൈർഘ്യം. പാട്ടിന്റെ താളത്തിനൊത്തുള്ള മൂവ്മെന്റുകൾ മനസിനെയും ശാന്തമാക്കും. ശരീരത്തെയും മനസിനെയും ഒരുപോലെ സൂംബ ആരോഗ്യകരമാക്കുമെന്ന് ചുരുക്കം.

2001ൽ കൊളംബിയൻ നർത്തകനും നൃത്തസംവിധായകനുമായ ബെറ്റോ പെരെസാണ് സൂംബ നൃത്തം ആവിഷ്ക്കരിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരംഭിച്ച വ്യായാമ രീതി വളരെ വേഗം പ്രചാരം നേടി. 1990-കളിൽ കൊളംബിയയിലാണ് സൂംബ ജനിക്കുന്നത്. അതാകട്ടെ, തീർത്തും അപ്രതീക്ഷിതമായൊരു സാഹചര്യത്തിലും.

കൊളംബിയയിലെ എയറോബിക്സ് ഇൻസ്ട്രക്ടറും നർത്തകനും നൃത്തസംവിധായകനുമായ ബെറ്റോ പെരെസ് ഒരു ദിവസം പതിവ് പരിശീലനത്തിനിടെ ഡാൻസിന്റെ സ്റ്റെപ്പ‍ുകൾ മറന്നുപോയി. തുടർന്ന് പെട്ടെന്ന് അദ്ദേഹം തട്ടിക്കൂട്ടിയ ചില ചുവടുകളാണ് പിന്നീട് സൂംബയായി പരിണമിച്ചത്. പെരെസ് ക്ലാസിൽ ലാറ്റിൻ നൃത്ത സംഗീതത്തിന്റെ (സൽസ, മെറെൻഗു) കാസറ്റ് ടേപ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. ശേഷം, സംഗീതവും നൃത്തവും ക്ലാസുകളിലേക്ക് സംയോജിപ്പിക്കാൻ ആരംഭിച്ചു. ഈ പുതിയ അഭ്യാസത്തെ ‘റംബാസൈസ്’ എന്നാണ് പെരസ് വിളിച്ചത്.

ക്യൂബൻ സംഗീത വിഭാഗമായ ‘റൂമ്പ’ എന്ന വാക്കിനോട് സാമ്യപ്പെടുത്തിയാണ് സൂംബ എന്ന് പേര് ലഭിച്ചത്. പെരെസും ബിസിനസ് പങ്കാളിയും റൂമ്പയിലെ ആദ്യ അക്ഷരം പലതവണ മാറ്റി നോക്കിയ ശേഷമാണ് ‘സൂംബ’യിൽ എത്തിചേർന്നത്.

പെരെസിന്റെ കുഞ്ഞുനാളിലെ ഒരു ഫാന്റസി കാരണമാണ് സൂംബയിലെ S എന്ന അക്ഷരം മാറ്റി പകരം Z എന്ന്ആക്കിയത്. കാലക്രമേണ സൂംബ ഒരു വിനോദ–കായിക രീതിയായി ലോകത്തെങ്ങും വ്യാപിച്ചു.

16 അടിസ്ഥാന സ്റ്റെപ്പുകളിലാണ് സൂംബ ഡാൻസ്. ഈ സ്റ്റെപ്പുകളുടെ പല വ്യതിയാനങ്ങളും ഇന്ന് ഉണ്ട്. അക്വാ സൂംബ, സ്ട്രോങ്ങ്‌ ബയസ് സൂംബ, സൂംബ ഗോൾഡ്, കിഡ്സ് സൂംബ എന്നിങ്ങനെ വിവിധതരം സൂംബകളാണ് നിലവിലുള്ളത്.

അക്വാ സൂംബ – സ്വിമ്മിങ് പൂളിൽ ചെയ്യുന്നതാണ് അക്വാ സൂംബ. അധികം ചാടാനും കാൽമുട്ട് അനക്കാനും പറ്റാത്തവർക്ക് വെള്ളത്തിൽ ചെയ്യാവുന്ന സ്റ്റെപ്പുകളാണ് അക്വാ സൂംബയിലുണ്ട്.

മസിലുകൾ ബലപ്പെടാൻ ഇത് സഹായിക്കും. സാധാരണ സൂംബയെക്കാൾ പതുക്കെയാണ് അക്വാ സൂമ്പ ചെയ്യുന്നത്. സുമ്പിനി – 4 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുള്ള സൂംബ രീതിയാണ് സുംബിനി എന്നു പറയുന്നത്. സംഗീതത്താൽ സാന്ദ്രമായ അന്തരീക്ഷത്തിൽ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും അവരോട് അടുക്കാനും സുംബിനി സഹായിക്കും.

സ്ട്രോങ്ങ്‌ ബയസ് സൂംബ – ജിമ്മിൽ ചെയ്യുന്ന വർക്ക് ഔട്ടുകൾ മെഷീനുകളുടെ സഹായമില്ലാതെ ബോഡി വെയിറ്റ് ഉപയോഗിച്ചു ചെയ്യുന്ന രീതിയാണ് സ്ട്രോങ്ങ്‌ ബയസ് സൂംബ എന്നു പറയുന്നത്. കാർഡിയോ മസിൽസ് കരുത്തുള്ളതാക്കാൻ ഫലപ്രദമായ രീതിയാണിത്.

സൂംബ ഗോൾഡ് – കുറഞ്ഞ തീവ്രതയിൽ സൂംബ അഭ്യസിക്കുന്ന രീതിയാണ് സൂംബ ഗോൾഡ് എന്നു പറയുന്നത്. പ്രായമായവർക്ക് അനായാസം ചെയ്യാവുന്ന രീതിയിലാണ് സൂംബ ഗോൾഡ് ഒരുക്കിയിരിക്കുന്നത്.

സൂംബ കിഡ്‌സ് – 7 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സൂംബ കിഡ്സ് എന്നു പറയുന്നത്. പരമ്പരാഗത സൂംബ മൂവ്മെന്റുകൾ പൊളിച്ച്, കുട്ടികൾക്കിഷ്ടമുള്ള രീതിയിലാണ് സൂമ്പ കിഡ്സ് ഒരുക്കിയിട്ടുള്ളത്.

കുട്ടികൾ വിയർക്കുന്ന ഘട്ടത്തിൽ അവരെ സജീവമാക്കാൻ ഗെയിമുകളും മറ്റ് ആക്ടിവിറ്റികളും സൂമ്പ കിഡ്സിലുണ്ട്.

സൂംബ മ്യൂസിക്

സിമ്പിളായ മ്യൂസിക്കും സ്റ്റെപ്പുകളും ആണ് സൂംബയുടെ പ്രത്യേകത. സൽസ, റെഗ്ഗെറ്റൺ, മെറെൻഗ്യു, കംബിയ എന്നിങ്ങനെ നാല് അടിസ്ഥാന താളങ്ങളാണ് സൂംബയ്ക്കുള്ളത്.

രാജ്യാന്തര അംഗീകാരത്തിലുള്ള ലൈസൻസ്ഡ് മ്യൂസിക്കുണ്ട് സൂംബയ്ക്ക്. ലാറ്റിൻ നൃത്ത ഗാനങ്ങളായിരിക്കുമിത്. ആദ്യ ഗാനം ഒരു വാംഅപ്പിന് വേണ്ടിയുള്ള, സ്ലോ ബീറ്റ് ഗാനമാണ്. അടുത്തതിലേക്ക് കടക്കുന്തോറും ഗാനത്തിന്റെ തീവ്രതയും ബീറ്റും മുറുകും. ഇതിനനുസരിച്ച് മൂവ്മെന്റുകളുടെ തീവ്രതയും കൂടും.

ഒരു കൂൾ-ഡൗൺ ഗാനത്തോടെയായിരിക്കും സൂംബ അവസാനിക്കുക. ഗ്രാമി അവാർഡുകളടക്കം നേടിയ പ്രഗത്ഭരാണ് സൂംബ മ്യൂസിക്കുകൾ ഒരുക്കിയിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും അതാത് സ്ഥലത്തുള്ള ആളുകൾ അവർക്കിഷ്ടമുള്ള പാട്ടുകൾക്കൊപ്പവും സൂംബ അഭ്യസിക്കുന്നുണ്ട്.

ആഴ്ചയിൽ കുറഞ്ഞത് രണ്ടോ മൂന്നോ സൂംബ സെഷനുകൾ ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്. ഒരു ഡാൻസ് പാർട്ടി പോലെ ആസ്വദിച്ച്, ശരീരം മെച്ചപ്പെടുത്താൻ സൂംബയ്ക്കാകും. ഇതാണ് ആളുകളെ കൂടുതലായി സൂംബയിലേക്ക് അടുപ്പിക്കുന്നതും.

വ്യായാമത്തിന് മടി കാണിക്കുന്നവരാണ് പലരും. അത്തരക്കാരെയും വ്യായാമത്തിന് പ്രേരിപ്പിക്കുന്ന ലളിത രീതിയാണ് സൂംബ. ചടുലമായ സംഗീതത്തോടൊപ്പം ചെറിയ ചുവട് വച്ചുകൊണ്ടുള്ള നൃത്തമാണത്. ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാൻ കഴിയുന്ന വ്യായാമം.

ആസ്വദിച്ചുകൊണ്ടാണ് ആളുകൾ സൂംബ ചെയ്യുന്നത്. ആയാസപെടേണ്ട എന്നത് തന്നെയാണ് കാരണം. ശരീരം അയച്ച് ആസ്വദിച്ച് കൊണ്ട് വേണം സൂംബ ചെയ്യാൻ.‌ ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും വിഷാദരോഗത്തിൽ നിന്ന് കരകയറാനും സൂംബ സഹായിക്കും.

ഇത് ഉറക്കം കൂട്ടാനും അമിതവണ്ണം കുറയ്ക്കാനും സാധിക്കും. ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതിനാൽ ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും സാധിക്കും.

ആരോഗ്യകരവും മനോഹരവുമായ ചർമ്മം നേടാനും യുവത്വം നിലനിർത്താനും സഹായിക്കും. നൃത്തം ചെയ്യുമ്പോൾ ശരീരം വിയർക്കുകയും അതിലൂടെ മാലിന്യം പുറത്തേക്ക് പോവുകയും ചെയ്യുന്നു. ഇത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. മുഖക്കുരുവും ചുളിവുകളും ഇല്ലാതാവുകയും ചെയ്യും.

സന്ധികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു: ശരീരാവയവങ്ങളുടെ ചടുലമായ ചലനത്തിലൂടെ സന്ധികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു. സൂംബ ശരീരത്തിന് നല്ല വഴക്കം നൽകുന്നു. സ്ഥിരമായി സൂംബ ചെയ്യുന്നതിലൂടെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങൾ പോലും കാലക്രമേണ അനായാസമായി ചെയ്യാൻ സാധിക്കും.

ENGLISH SUMMARY:

Exercise may feel tedious to some, but Zumba dance offers a fun and energizing way to stay physically and mentally active. Recently, discussions around Zumba have intensified after S.Y.S. leader Naser Faizi Koodathai publicly opposed a government school initiative to introduce Zumba dance training.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

Related Articles

Popular Categories

spot_imgspot_img