web analytics

സൂക്ഷിച്ചത് പിച്ചാത്തിക്ക് പിടിയിടാൻ

സൂക്ഷിച്ചത് പിച്ചാത്തിക്ക് പിടിയിടാൻ

തൊടുപുഴ: തൊടുപുഴയിൽ മദ്യവിൽപനയുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധനയ്ക്കെത്തിയ എക്‌സൈസ് സംഘം മാൻകൊമ്പ് കണ്ടെത്തി. തൊടുപുഴ കോടിക്കുളത്തായിരുന്നു സംഭവം. കോട്ടറോഡ് പുറമ്പോക്കിലുള്ള ഒരു ആലയിൽനിന്നാണ് മാൻകൊമ്പ് കണ്ടെത്തിയത് കോടിക്കുളം പഞ്ചായത്ത് ജങ്ഷൻ കേന്ദ്രീകരിച്ച് മദ്യ വിൽപന വ്യാപകമാണെന്ന് ലഭിച്ച പരാതിയിൽ പരിശോധനയ്ക്കെത്തിയതായിരുന്നു എക്സൈസ്.

ഇതിന്റെ ഭാഗമായുള്ള തെരച്ചിലിനിടെയാണ് ആലയിൽനിന്ന് മാൻകൊമ്പ് കിട്ടിയതെന്ന് കാളിയാർ ഫോറസ്റ്റ് റേഞ്ച് അധികൃതർ പറഞ്ഞു എക്സൈസ് സംഘം മാൻകൊമ്പ് കാളിയാർ റേഞ്ചിൽ എൽപ്പിച്ചു ഒരു മാൻകൊമ്പ് അഞ്ച് കഷ‌ണങ്ങളാക്കി മുറിച്ചിരിക്കുന്നതാണെന്നും ഒരു മാസത്തോളം മാത്രമാണ് പഴക്കം തോന്നിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

ആല നിലവിൽ നടത്തിവരുന്ന ഗോപി എന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ട് പിച്ചാത്തി പിടി നിർമിക്കാൻ ആലയിൽ ഏൽപ്പിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു

ഹൈറേഞ്ച് കളികൾ; മറിയുന്നത് ലക്ഷങ്ങൾ

ഇടുക്കിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളിച്ച 20 പേർ പിടിയിലായതിന് പിന്നാലെ ചീട്ടുകളിക്കളത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോലാഹലമേട് ഭാഗത്തെ എംപിരിയൻ ഹോളിഡേയ്‌സ് എന്ന ഹോം സ്റ്റേയിൽ നടന്ന റെയ്ഡിലാണ് വൻ ചൂതാട്ട സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കളിക്കാനായി ഉപയോഗിച്ച 4,04,320 രൂപയും മറ്റ് ചൂതാട്ട സാമഗ്രികളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.

ഞായറാഴ്ച രാത്രി 11 മണിയോടെ ഹോം സ്റ്റേയുടെ രണ്ടാം നിലയിലെ മുറിയിൽ വിനോദത്തിനല്ലാതെ പണം വെച്ച് ‘പന്നി മലത്ത്’ എന്ന ഇനത്തിൽപ്പെട്ട ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. ഇടുക്കി എസ് പി യുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്ന് വാഗമൺ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വാഗമൺ മേഖലയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന്, മദ്യം, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഈ അറസ്റ്റ്.

പശുപ്പാറ, ലക്ഷം വീട്, കാപ്പിപ്താൽ തുടങ്ങിയ പ്രദേശങ്ങളിൽ സമാനമായ കേസുകളിൽ പ്രതികളെ പിടികൂടി ഉടൻ തന്നെ വിട്ടയക്കുന്നുവെന്ന് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ചൂതാട്ട സംഘത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പുനൽകി.

അടുത്തിടെ വാഗമൺ കേന്ദ്രീകരിച്ച് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നത് പ്രദേശവാസികളിലും ടൂറിസം മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ടൂറിസം സാധ്യതകൾ ചൂഷണം ചെയ്ത് ക്രിമിനൽ സംഘങ്ങൾ സജീവമാകുന്നുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ചൂതാട്ടം, മയക്കുമരുന്ന് വിൽപന, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിന് പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അറസ്റ്റിലായവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളുണ്ടോ എന്നും സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവും മറ്റ് മുതലുകളും നിയമനടപടികൾക്ക് വിധേയമാക്കും. വാഗമണ്ണിന്റെ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിന് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary:

During an inspection related to illegal liquor sales in Thodupuzha, the Excise Department discovered a mancomb (country liquor distillation setup).The incident occurred at Kodikkulam in Thodupuzha, where the setup was found inside a banyan tree on Kottaroad puramboke land.The raid was conducted following complaints about widespread liquor sales centered around the Kodikkulam panchayat junction

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

കോട്ടയം നഗരസഭയിൽ എൻസിപിയുടെ ഏകസീറ്റ്: തിരുനക്കര വാർഡിൽ ലതിക സുഭാഷ് മത്സരിക്കുന്നു

കോട്ടയം നഗരസഭയിൽ എൻസിപിയുടെ ഏകസീറ്റ്: തിരുനക്കര വാർഡിൽ ലതിക സുഭാഷ് മത്സരിക്കുന്നു കോട്ടയം:...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Related Articles

Popular Categories

spot_imgspot_img