വിദേശ രാജ്യങ്ങളിലേതിന് സമാനമായ പരീക്ഷകൾ; ലൈസൻസ് ടെസ്റ്റിനെത്തുന്നവർ മേയ് ഒന്നു മുതൽ വിയർക്കും

ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാനെത്തുന്നവർ മേയ് ഒന്നു മുതൽ പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ടെസ്റ്റ് പാസകേണ്ടിവരും. ഗിയറുള്ള ഇരുചക്ര വാഹനങ്ങളുടെ ലൈസൻസിനായി കാൽപാദം ഉപയോഗിച്ച് ഗിയർ പ്രവർത്തിപ്പിക്കുന്ന 95 സി.സി.യ്ക്ക് മുകളിൽ ശക്തിയുള്ള വാഹനം ഉപയോഗിക്കണം. ലൂണ, എം.80 പോലെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന വാഹനങ്ങൾ ഇതോടെ ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും പുറത്താകും. ഓട്ടോമാറ്റിക് ഗിയർ,ഇലക്ട്രിക് വാഹനങ്ങൾ ടെസ്റ്റ് നടത്താൻ അനുവദിക്കില്ല.

ദിവസം 30 പേർക്ക് മാത്രമെ ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയൂ . ഇതിൽ 10 പേർ മുൻപ് ടെസ്റ്റിൽ പരാജയപ്പെട്ടവരാകണം. ഇതോടെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടുന്നവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഡ്രൈവിംഗ് പരിശീലകർ പ്രത്യേക കോഴ്‌സ് പാസായവരാകണം. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിൽ ഡാഷ്‌ബോർഡ് ക്യാമറ വേണം. പരിശീലന വാഹനത്തിന് 15 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല.

നാലുചക്ര വാഹനങ്ങൾക്കായി ” H ” ടെസ്റ്റ് ഒഴിവാക്കി കൃത്യമായി രേഖപ്പെടുത്തിയ ലൈനുകളിലൂടെ റിവേഴ്‌സ് ഉൾപ്പെടെ ടെസ്റ്റുകളുണ്ട്. കയറ്റത്ത് നിർത്തി വാഹനം പിന്നോട്ട് ഉരുളാതെ ഓടിക്കുന്നത് ഉൾപ്പെടെ ടെസ്റ്റുകളിലുണ്ട്.മികച്ച പരിശീലനം ലഭിച്ചവർക്ക് മാത്രം ലൈസൻസ് എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ വിദേശ രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ പുതിയ ടെസ്റ്റ് രീതി അവതരിപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

'ആട് 3' യുടെ റിലീസ് തിയ്യതി പുറത്ത് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

Related Articles

Popular Categories

spot_imgspot_img