പ്രണയം തകർന്നതിന്റെ പ്രതികാരം; യുവതിയുടെ വീട്ടിലേക്ക് മുൻകാമുകൻ അയച്ചത് 300 കാഷ് ഓൺ ഡെലിവറി ഓർഡറുകൾ!

കൊല്‍ക്കത്ത: പ്രണയം അവസാനിപ്പിച്ചതിന് മുന്‍ പെണ്‍സുഹൃത്തിനു യുവാവ് കൊടുത്തത് മുട്ടൻ പണി. ഒന്നും രണ്ടുമല്ല മുന്നൂറ് കാഷ് ഓണ്‍ ഡെലിവറി ഓർഡറുകളാണ് യുവതിയുടെ വിലാസത്തിലേക്ക് യുവാവ് അയച്ചത്. പശ്ചിമ ബംഗാളിലാണ് ഇത്തരമൊരു പ്രതികാര കഥ നടന്നത്.

സംഭവത്തിൽ ബാങ്ക് ജീവനക്കാരിയായ 24-കാരിയുടെ പരാതിയില്‍ മുന്‍ സുഹൃത്തായ സുമന്‍ സിക്ദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നാലുമാസത്തിനിടെയാണ് ഈ സംഭവങ്ങൾ നടന്നത്. ഇതേത്തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ സഹപ്രവര്‍ത്തകരാകാം ഇത്തരത്തില്‍ ഓര്‍ഡറുകള്‍ ചെയ്തത് എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍, പിന്നീടാണ് മുന്‍ ആണ്‍സുഹൃത്താണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

യുവതിയും സുമനും പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ ഈ അടുത്ത് പിരിഞ്ഞു. ഇതിനു പിന്നാലെ, കഴിഞ്ഞവര്‍ഷം നവംബര്‍ മുതലാണ് പാഴ്‌സലുകള്‍ വരാന്‍ തുടങ്ങിയതെന്ന് യുവതി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ചെറിയ സമ്മാനങ്ങള്‍ തുടങ്ങിയവയായിരുന്നു വന്നിരുന്നത്. എല്ലാം കാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകളായിരുന്നു.

തുടര്‍ച്ചയായി ഉത്പന്നങ്ങള്‍ തിരിച്ചുകൊടുത്തതിനെ തുടര്‍ന്ന് ഡെലിവറി ഏജന്റുമാര്‍ യുവതിക്ക് നെഗറ്റീവ് റേറ്റിങ് നൽകുകയും ചെയ്തു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ പരാതി അറിയിച്ചതോടെ അവ തന്നെ ബ്ലോക്ക് ചെയ്തുവെന്നും യുവതി ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

Related Articles

Popular Categories

spot_imgspot_img