ദൈനംദിന ആവശ്യങ്ങൾക്ക് പോലും പണമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത നിയമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബില്ല് അവതരിപ്പിച്ചേക്കും. ശമ്പളത്തിൽ 50 ശതമാനം വർദ്ധനയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ബില്ലിന്റെ കരട് വൈകാതെ തയ്യാറായക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ശമ്പളം കൂട്ടാൻ ആലോചനയിൽ ഉണ്ടായിരുന്നെങ്കിലും ജനരോഷം ഭയന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഇതിനു മുൻപ് 2018 ലാണ് സാമാജികരുടെ ശമ്പളം വർധിപ്പിച്ചത്. എംഎൽഎമാരുടെ ശമ്പളം 70,000 രൂപയും മന്ത്രിമാരുടെ ശമ്പളം 97429 രൂപയുമായാണ് അന്ന് വർദ്ധിപ്പിച്ചത്. എന്നാൽ മന്ത്രിമാർക്ക് അവരുടെ സ്റ്റാഫ് അംഗങ്ങളെക്കാൾ ശമ്പളം കുറവാണെന്നാണ് ചിലരുടെ അഭിപ്രായം. ശമ്പളം കൂടാതെ പരിധിയില്ലാത്ത ആനുകൂല്യങ്ങൾ നിരവധിയുണ്ട് മന്ത്രിമാർക്കും എംഎൽഎമാർക്കും. പലിശരഹിത വായ്പ, പരിധിയില്ലാത്ത യാത്രാബത്ത തുടങ്ങിയവ ഇതിൽ ചിലത് മാത്രം.
Read also:വില്ലനായത് അരളിപ്പൂവോ ? യുകെയിൽ ജോലിക്കു പോകാനായി കൊച്ചി എയർപോർട്ടിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു