പത്തനംതിട്ട: ഇന്നലെ പെയ്ത കനത്ത മഴയിൽ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി മറവ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നെങ്കിലും കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം മറച്ചുവെച്ചു.









