ഡൽഹി: രാജ്യതലസ്ഥാനത്ത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്കൂളുകൾ ബോംബ് സ്ക്വാഡ് ഒഴിപ്പിച്ച് പരിശോധന ആരംഭിച്ചു. ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്.
സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറഞ്ഞിട്ടുണ്ട്. ഭീഷണിയെ തുടർന്ന് അധികൃതരെത്തി കുട്ടികളെ ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന തുടങ്ങുകയും ചെയ്തു. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയിൽ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണി വന്നിരുന്നു.
Read Also: വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അമിത ലഹരി ഉപയോഗമെന്ന് സംശയം