യാത്രയ്ക്ക് ഒരു മാസം മുമ്പേ വിമാനം റദ്ദാക്കിയിട്ടും യാത്രക്കാരെ അറിയിച്ചില്ല; സ്പൈസ് ജെറ്റ് കമ്പനിയും മെയ്ക്ക് മൈ ട്രിപ്പ് ബുക്കിങ് ഏജൻസിയും നഷ്ടപരിഹാരം നൽകണം

യാത്രയ്ക്ക് ഒരു മാസം മുമ്പേ വിമാനം റദ്ദാക്കിയിട്ടും ആ വിവരം യാത്രക്കാരെ അറിയിക്കാത്ത വിമാന കമ്പനിക്കെതിരെ കർശനമായി ഇടപെട്ട് എറണാകുളം ജില്ല ഉപഭോക്ത തർക്ക പരിഹാര കോടതി.Ernakulam District Consumer Disputes Redressal Court against the airline.

യാത്ര വഴിമുട്ടിയ യാത്രക്കാർ പകരം ടിക്കറ്റിനായി ചിലവിട്ട തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ സ്പൈസ് ജെറ്റ് കമ്പനിക്കും മെയ്ക്ക് മൈ ട്രിപ്പ് ബുക്കിങ് ഏജൻസിക്കും നിർദേശം നൽകി.

എറണാകുളം കാരിക്കാമുറി സ്വദേശി അഭയകുമാർ പി.കെ, ഭാര്യ സനിത അഭയ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഇടപെടൽ.

2019 ജൂൺ മൂന്നിന് ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് വിമാന യാത്രയ്ക്കായി വളരെ നേരത്തെ തന്നെ ടിക്കറ്റെടുത്തു. മെയ്ക്ക് മൈ ട്രിപ്പ് വഴി 3199/- രൂപയ്ക്കാണ് സ്പൈസ് ജെറ്റ് എയർലൈനിൽ സീറ്റ് ബുക്ക് ചെയ്തത്.

യാത്രക്കായി ബാംഗ്ലൂർ എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം ഒരു മാസം മുമ്പേ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. ഇക്കാര്യം എതിർകക്ഷികളിൽ ആരും പരാതിക്കാരെ അറിയിച്ചതുമില്ല.

യാത്രയെ സംബന്ധിച്ച് നിരവധി ഇ-മെയിലുകൾ എതിർകക്ഷികളിൽ നിന്നും ലഭിച്ചുവെങ്കിലും വിമാനം റദ്ദാക്കിയ വിവരം മാത്രം അറിയിച്ചില്ല.

അതേദിവസം മറ്റൊരു വിമാനവും കൊച്ചിയിലേക്ക് ഉണ്ടായിരുന്നില്ല. അതിനാൽ ബാംഗ്ലൂരിൽ താമസിക്കേണ്ടിവന്നു. 9,086/- രൂപ ചെലവഴിച്ച് അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു.

ഇങ്ങനെ ആകെ 16,126/- രൂപ പരാതികാർക്ക് ചെലവായി. എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും കണക്കിലെടുത്ത് നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വിമാനം റദ്ദാക്കൽ ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിച്ചതിനു ശേഷമാണ് പരാതിക്കാർ ടിക്കറ്റ് എടുത്തതെന്നും നഷ്ടപരിഹാരത്തിന് അവകാശം ഇല്ലെന്നും സ്പൈസ് ജെറ്റും മെയ്ക്ക് മൈ ട്രിപ്പും ബോധിപ്പിച്ചു.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായാണ് വിമാനം റദ്ദാക്കിയതെന്നും അത് വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും അവർ അറിയിച്ചു.

ഓൺലൈൻ ഏജൻസി വഴി ടിക്കറ്റ് എടുത്തതിനാൽ അവരോടാണ് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് എന്നും വിമാന കമ്പനി കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ ചട്ടപ്രകാരം രണ്ട് ആഴ്ചകൾക്ക് മുമ്പെങ്കിലും വിമാനം റദ്ദാക്കൽ വിവരം യാത്രക്കാരെ അറിയിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

അതിനാൽ എതിർകക്ഷികൾ ഗുരുതര വീഴ്ച വരുത്തിയെന്നും അതുമൂലം പരാതിക്കാർക്ക് വലിയ മന:ക്ലേശവും ധനനഷ്ടവും ഉണ്ടായെന്നും ഡി.ബി.ബിനു പ്രസിഡണ്ടും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ടിക്കറ്റിനായി നൽകിയ 3,199/- രൂപ ഒന്നാം എതിർകക്ഷിയായ മെയ്ക്ക് മൈ ട്രിപ്പ് പരാതിക്കാർക്ക് നൽകണം. രണ്ടാമത് ടിക്കറ്റ് എടുത്തു മൂലം ഉണ്ടായ അധിക ചെലവും ബെംഗ്ലൂരുവിലെ താമസത്തിനുള്ള ചെലവും നഷ്ടപരിഹാരവും കോടതി ചെലവും രണ്ട് എതിർകക്ഷികളും ചേർന്ന് ഒരുമാസത്തിനകം പരാതിക്കാർക്ക് നൽകണം. യഥാക്രമം 16,126/- രൂപയും 40,000/- രൂപയും 25,000 രൂപയുമാണ് ഈയിനങ്ങളിലായി നൽകേണ്ടത്. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഫിലിപ്പ് ടി.വർഗീസ് ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് നിരോധനം

റിയാദ്: ഇന്ത്യയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി...

Related Articles

Popular Categories

spot_imgspot_img