web analytics

പട്ടാപ്പകൽ മാറിടത്തിൽ കയറിപ്പിടിച്ചു; സംഭവം എറണാകുളം റെയിൽവെ സ്റ്റേഷനിൽ

പട്ടാപ്പകൽ മാറിടത്തിൽ കയറിപ്പിടിച്ചു; സംഭവം എറണാകുളം റെയിൽവെ സ്റ്റേഷനിൽ

എറണാകുളം റെയിൽവെ സ്റ്റേഷനിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് കണ്ടൻറ് ക്രിയേറ്റർ ധനശ്രീ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ വീഡിയോ വലിയ ശ്രദ്ധ നേടുന്നു.

പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിലേക്കു കയറാൻ കാത്തുനിൽക്കുമ്പോഴാണ് തനിക്കു നേരെ അക്രമം നടന്നത് എന്ന് ധൻശ്രീ പറയുന്നു.

വൈകുന്നേരം 3.30ഓടെ ട്രെയിനിൽ നിന്നിറങ്ങുന്ന യാത്രക്കാരെ കാത്തുനിൽക്കുന്നതിനിടെ, ഒരു പുരുഷൻ തന്റെ മാറിടത്തിലേക്ക് കൈവച്ചതായി ധനശ്രീ വീഡിയോയിൽ വിവരിക്കുന്നു.

സംഭവസമയത്ത് വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ലെന്നും, ആൾ വന്നതും തനിക്കു നേരെ കൈവച്ചതും ഒരേ സമയത്താണെന്നും അവർ പറഞ്ഞു.

താൻ ഉടൻ തന്നെ പ്രതിയുടെ കൈ പിടിച്ചുവെച്ച് ചോദ്യം ചെയ്തതായും, ആദ്യം ഒന്നും പറയാതെ നിന്ന പ്രതി ‘ഇല്ലാ, ഇല്ലാ’ എന്ന് ആവർത്തിക്കാൻ തുടങ്ങിയതായും അവർ പറയുന്നു.

പ്രതിയെ വീഡിയോയിൽ പകർത്താൻ ശ്രമിക്കുമ്പോൾ ഫോൺ തട്ടി വീഴ്ത്തി ഓടിയതായും, നാട്ടുകാർ ചേർന്ന് ഇയാളെ പിടിച്ചുവെച്ചതായും ധനശ്രീ വിശദീകരിച്ചു.

പരാതി നൽകിയതിനിടെ പ്രതി “എനിക്കൊക്കെ കുടുംബമുണ്ട്, ഭാര്യയുണ്ട്, മകളും അമ്മയും സഹോദരിയും ഉണ്ട്” എന്നിങ്ങനെ പറഞ്ഞ് തന്റെ നിലപാട് മാറ്റാൻ ശ്രമിച്ചതായും അവർ പറഞ്ഞു.

എന്നാൽ, തെറ്റു ചെയ്തിട്ടും ശിക്ഷിക്കപ്പെടാതിരിക്കാൻ ശ്രമിക്കുന്ന മനോഭാവമാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് ധൻശ്രീ കൂട്ടിച്ചേർത്തു.

ജേഴ്സി ധരിച്ച അവസ്ഥയിൽ നട്ടുച്ചക്കാണ് സംഭവം നടന്നതെന്നും, “ഇന്ന് അയാളെ വിട്ടാൽ, ആ കുറ്റബോധം എന്നെ വിട്ടേക്കില്ല” എന്നുമായിരുന്നു അവരുടെ മറുപടി. പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞതായി അവർ അറിയിച്ചു.

“ശബ്ദം ഉയർത്തിയതിൽ എനിക്ക് അഭിമാനം ഉണ്ട്. മിണ്ടാതെ പോയിരുന്നെങ്കിൽ അതിന്റെ കുറ്റബോധം ജീവിതമൊട്ടാകെ എന്നെ പിന്തുടർന്നേനെ,” എന്നാണ് ധനശ്രീയുടെ പ്രതികരണം.

English Summary

Content creator Dhanshree has revealed through an Instagram video that she was sexually harassed at the Ernakulam Railway Station in broad daylight. While waiting to board the train around 3:30 pm, a man allegedly groped her chest. She immediately confronted him, shouted for help, and local people managed to catch the man as he tried to flee.

Dhanshree said that although she captured the incident on video, she avoided showing the man’s face to protect his innocent family from public humiliation. She filed an FIR, stating that staying silent would have left her with lifelong guilt. She expressed pride in raising her voice and urged others to do the same.

erankulam-railway-station-harassment-dhanshree-video

Ernakulam, Railway Station, Harassment, Dhanshree, Social Media, Woman Safety, Kerala

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ; മലയാളിക്ക് നഷ്ടപ്പെട്ടത് 775 കോടി; പ്രതിദിനം 2.2 കോടി

വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ; മലയാളിക്ക് നഷ്ടപ്പെട്ടത്...

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച സംഭവം: 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ്: അന്വേഷണം

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ് കൊല്ലം:...

കഞ്ചാവ് ഉണക്കാനിട്ടശേഷം ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങി; യുവാവ് പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ടശേഷം ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങി; യുവാവ് പിടിയിൽ കോഴിക്കോട്...

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തത് പ്രകോപനം

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപമുള്ള...

അകാലത്തിൽ പൊലിഞ്ഞ ‘വെള്ളിനക്ഷത്രം’; അസാധാരണമായ അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലികയെ ഓർത്ത് വിനയൻ

അകാലത്തിൽ പൊലിഞ്ഞ ‘വെള്ളിനക്ഷത്രം’; അസാധാരണമായ അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലികയെ...

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും തിരുനാവായ: കേരളത്തിന്റെ...

Related Articles

Popular Categories

spot_imgspot_img