web analytics

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് ആശ്വാസമാകുന്ന പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

പിഎഫ് അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിക്കൽ കൂടുതൽ ലളിതമാക്കുന്നതിനായി യുപിഐ ആപ്ലിക്കേഷനുകൾ വഴി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്ന സംവിധാനമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഒരുക്കുന്നത്.

ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യുപിഐ പ്ലാറ്റ്‌ഫോമുകളുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണുള്ളത്. ഇപിഎഫ്ഒ 3.0 എന്ന സമഗ്ര പരിഷ്കാരത്തിന്റെ ഭാഗമായാണ് ഈ മാറ്റം നടപ്പാക്കുന്നത്.

നിലവിൽ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകിയ ശേഷം ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പിഎഫ് തുക പിൻവലിക്കാനുള്ളത്.

എന്നാൽ യുപിഐ സംവിധാനം നിലവിൽ വന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ പണം ബാങ്ക് അക്കൗണ്ടിലെത്തും.

ഓട്ടോ സെറ്റിൽമെന്റ് മോഡിന്റെ പരിധി ഒരുലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം യുപിഐ ആപ്പുകൾ വഴി തന്നെ പിഎഫ് ബാലൻസ് പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാകും.

പിഎഫ് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കുന്നതിന് ആധാർ, പാൻ കാർഡ് എന്നിവ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.

യുപിഐ വഴിയുള്ള സേവനങ്ങൾക്ക് പുറമെ എടിഎം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സംവിധാനവും ആലോചനയിലാണ്. ഇതിനായി പ്രത്യേക പിഎഫ് കാർഡുകൾ അംഗങ്ങൾക്ക് വിതരണം ചെയ്യാനാണ് തൊഴിൽ മന്ത്രാലയവും റെയിൽവേ മന്ത്രാലയവും പരിഗണിക്കുന്നത്.

ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉൾപ്പെടെയുള്ള തുകയുടെ ഒരു നിശ്ചിത ശതമാനം എളുപ്പത്തിൽ പിൻവലിക്കാൻ ഇതുവഴി സാധിക്കും.

ഏപ്രിലോടെ പദ്ധതി പൂർണമായി നടപ്പിലാകുന്നതോടെ കോടിക്കണക്കിന് ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാകും എന്നാണ് വിലയിരുത്തൽ.

English Summary

From April, EPFO subscribers will benefit from major reforms under EPFO 3.0, allowing provident fund withdrawals through UPI platforms like Google Pay and PhonePe. The new system will enable instant transfer of PF money to bank accounts, increase the auto-settlement limit to ₹5 lakh, and allow balance checks via UPI apps. Plans are also underway to introduce PF ATM cards for easier access to funds.

epfo-upi-withdrawal-new-rules-from-april

EPFO, Provident Fund, UPI withdrawal, EPFO 3.0, PF reforms, labour ministry, financial news

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

Other news

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img