സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് ഇ.പി
കണ്ണൂർ ∙ സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. തന്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിലാണ് ജയരാജൻ വെളിപ്പെടുത്തലുകൾ നടത്തിയത്.
കണ്ണൂരിലെ വൈദേകം റിസോർട്ട് വിവാദത്തിൽ ബന്ധപ്പെട്ടവർ നേരത്തെ വ്യക്തത വരുത്തിയിരുന്നെങ്കിൽ, തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള മാറ്റം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പുസ്തകത്തിൽ പറയുന്നു.
കൂടാതെ, മകൻ ജയ്സണിനെ ബിജെപി സ്ഥാനാർഥിയാക്കാനുള്ള ശ്രമം നടന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
ജയരാജൻ പുസ്തകത്തിൽ പറയുന്നു: “എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മകനെ പരിചയപ്പെട്ടു.
ഫോൺ നമ്പർ വാങ്ങി പിന്നീട് ബന്ധപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നിയതിനെ തുടർന്ന് മകൻ ഫോണെടുക്കാതെ വിട്ടു.”
വൈദേകം റിസോർട്ടിനെച്ചൊല്ലി പി. ജയരാജൻ തന്റെ മേൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്തകളെക്കുറിച്ചും ഇ.പി. ജയരാജൻ പുസ്തകത്തിൽ പരാമർശിക്കുന്നു.
എന്നാൽ, താൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും യഥാർത്ഥ വിവരം പിന്നീട് മാത്രമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം എഴുതുന്നു.
ആത്മകഥയുടെ ആദ്യ കോപ്പി കഥാകൃത്ത് ടി. പത്മനാഭന് നൽകിയതായും, മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തതായും പറയുന്നു.
‘സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി.ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്ത ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു.
ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണു സംഭവിച്ചതെന്ന്് അറിഞ്ഞിരുന്നില്ല. അപ്പോഴും എന്താണു സംഭവിച്ചതെന്ന വിവരം പുറത്തുവന്നതുമില്ല.
സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് വ്യക്തമാകുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെപ്പോലെ നയിക്കാൻ പാടുണ്ടോ എന്നുമാത്രമാണു താൻ ഉന്നയിച്ചതെന്നു പി.ജയരാജൻ വ്യക്തമാക്കി. .
English Summary:
CPI(M) Central Committee member E.P. Jayarajan, in his autobiography “Ithaanente Jeevitham”, has made indirect criticisms against the party leadership. He reveals that BJP leader Sobha Surendran tried to make his son Jaison a BJP candidate after meeting him at a wedding in Ernakulam. Jayarajan also writes that he faced personal attacks over the Vaidekam resort issue due to lack of timely clarification from those involved. He admits his removal as LDF convener caused him hardship. The first copy of the book was presented to writer T. Padmanabhan and released by Chief Minister Pinarayi Vijayan.
E.P. Jayarajan, CPI(M), BJP, Sobha Surendran, Vaidekam resort, autobiography, Kerala politics, LDF









