web analytics

പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും,കേരളത്തെ ദുരന്ത ഭൂമിയാക്കി മാറ്റി; പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്ന് മാധവ് ഗാഡ്ഗിൽ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ. വിഷയത്തെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.Environmental scientist Madhav Gadgil expressed grief over the landslide in Wayanad

പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

കേരളത്തിൽ അടിക്കടി പ്രകൃതി ദുരന്തങ്ങൾ ജീവനെടുക്കുകയും നാശം വിതയ്‌ക്കുകയും ചെയ്യുന്നതിന് പിന്നാലെ 13 വർഷങ്ങൾ‌ക്ക് മുൻപ് മാധവ് ​ഗാഡ്​ഗിൽ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് വീണ്ടും ചർച്ചയാവുകയാണ്. അന്ന് ​ഗാഡ്​ഗിലിനെ തള്ളിപ്പറഞ്ഞവർ ഇന്ന് തിരിച്ചറിയുകയാണ് ​ഗാഡ്​ഗിലായിരുന്നു ശരിയെന്ന്.

2011-ലാണ് പശ്ചിമഘട്ടത്തിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ ​ഗാഡ്​ഗിൽ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയത്. അന്നത്തെ ആ റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം വിതച്ച മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും മുന്നറിയിപ്പുണ്ടായിരുന്നു.

റിപ്പോർട്ട് പ്രകാരം മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളാണ്. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് തള്ളി.

തുടർന്ന് കസ്തൂരിരം​ഗൻ്‍റെ നേതൃത്വത്തിൽ മറ്റൊരു സമിതിയെ നിയോ​ഗിക്കുകയായിരുന്നു. ‌അനിയന്ത്രിതമായ ഭൂമി കയ്യേറ്റം, വനനശീകരണം, അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കേരളത്തെ പ്രളയം വിഴുങ്ങിയതിന് പിന്നിലെന്ന് ​ഗാഡ്​ഗിൽ 2018-ൽ പറഞ്ഞിരുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ​ഗാഡ്​ഗിൽ റിപ്പോർ‌ട്ട് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിഹാസവുമായി മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. ​

ഗാഡ്​ഗിൽ റിപ്പോർട്ട് എല്ലാകാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയം മാത്രമാണെന്നായിരുന്നു പിണറായി വിജയന്റെ പരാമർശം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാ​ഗമായാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതെന്നും ശരിയല്ലാത്ത പ്രചരണങ്ങൾ‌ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഒടിടിയിൽ നിന്നു തിയറ്ററിലേക്ക് ‘ദൃശ്യം 2’; ഏപ്രിൽ 10-ന് റിലീസ്

ഒടിടിയിൽ നിന്നു തിയറ്ററിലേക്ക് ‘ദൃശ്യം 2’; ഏപ്രിൽ 10-ന് റിലീസ് കൊച്ചി: മലയാള...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

വോണിന്റെ ‘മാജിക്’ മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത് 450 കോടി!

വോണിന്റെ 'മാജിക്' മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത്...

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ പെരുമ്പാവൂർ: വളയൻചിറങ്ങര കനാലിൽ കുളിക്കാനിറങ്ങിയ പത്താം...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

മിണ്ടിയാൽ പ്രസംഗം നിർത്തും!അണികളെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചരണ ഗോദയിൽ ആവേശക്കടലായി മാറിയ പ്രവർത്തകരെ ഒരൊറ്റ വാക്കിൽ...

Related Articles

Popular Categories

spot_imgspot_img