News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

കോഴി ഒരു വികാര ജീവിയാണ്; വികാരം വന്നാലോ തനി നിറം പുറത്തുവരും, പഠനങ്ങൾ പറയുന്നത് ഇങ്ങനെ

കോഴി ഒരു വികാര ജീവിയാണ്; വികാരം വന്നാലോ തനി നിറം പുറത്തുവരും, പഠനങ്ങൾ പറയുന്നത് ഇങ്ങനെ
April 25, 2024

നമ്മുടെ മനസിലുണ്ടാകുന്ന വികാരങ്ങൾ എന്തുതന്നെയായായും അത് മുഖത്തും കൂടെ പ്രതിഫലിക്കും. അതുകൊണ്ട് തന്നെയാണല്ലോ മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നതും. എന്നാൽ ഇപ്പോഴിതാ മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല, കോഴികളുടെ കാര്യത്തിലും മുഖം നോക്കി വികാരം കണ്ടുപിടിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചെറിയൊരു വ്യത്യാസമുണ്ട്. മനുഷ്യരുടെ മുഖഭാവമാണ് മനസ്സിനെ പ്രതിഫലിപ്പിക്കുന്നതെങ്കിൽ കോഴികളുടെ മുഖത്തെ നിറമാണ് അവയുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുക.

ഐഎൻആർഎഇ (INRAE​) ​ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് കോഴികളുടെ മുഖം നോക്കി അവയുടെ വികാരം എന്തെന്ന് തിരിച്ചറിയാമെന്ന് പറയുന്നത്. മറ്റ് മൃഗങ്ങളെയും പക്ഷികളെയും പോലെ സന്തോഷവും ആവേശവും സങ്കടവും ഭയവും അങ്ങനെ എല്ലാ വികാരങ്ങളും കോഴികൾക്കുമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അവ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്.

ഒരു കോഴി വിശ്രമിക്കുകയോ സന്തോഷിക്കുകയോ ചെയ്യുമ്പോൾ, അവയുടെ മുഖത്തിൻറെ നിറം ഇളം പിങ്ക് നിറത്തിലേക്ക് മാറും. വികാരങ്ങൾക്ക് അനുസരിച്ച് കോഴികളുടെ മുഖത്തേക്ക് ഇരച്ചെത്തുന്ന രക്തപ്രവാഹം മൂലമാണ് ഇത്തരത്തിൽ നിറം മാറ്റമുണ്ടാകുന്നത്. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാൽ ഈ മാറ്റം കാണാൻ കഴിയുമെന്നും പഠനം പറയുന്നു. സങ്കടമോ ഭയമോ ആണ് കോഴിയിലുണ്ടാകുന്നതെങ്കിൽ മുഖത്തേക്കുള്ള രക്തയോട്ടം ശക്തമാവുകയും മുഖം കടും ചുവപ്പായി മാറുകയും ചെയ്യുന്നു. വിശ്രമവേളകളിൽ അവയുടെ രക്തയോട്ടം സാധാരണ നിലയിലാകുന്നു. ഇതോടെ മുഖം ഇളം പിങ്ക് നിറത്തിലേക്ക് മാറുന്നു.

ഫ്രാൻസിലെ ലോയർ താഴ്‌വരയിലെ മൂന്ന് മുതൽ നാല് മാസം വരെ പ്രായമുള്ള നിരവധി സസെക്സ് കോഴികളിൽ മൂന്നാഴ്ചയോളം നടത്തിയ നീരീക്ഷണ പഠനങ്ങളിൽ നിന്നാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അവയുടെ പ്രതികരണം തിരിച്ചറിയാനായി അവയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി. തുടർന്ന് അവയുടെ പരസ്പരമുള്ള ഇടപെടലുകൾ നീരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ചിത്രീകരിച്ച 18,000 ഫോട്ടോകൾ ഇമേജറി സോഫ്റ്റ്‍വെയറിൻറെ സഹായത്തോടെ ഗവേഷകർ വിശകലനം ചെയ്താണ് കണ്ടെത്തൽ.

 

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശം; മോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

Related Articles
News4media
  • Kerala
  • News

തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു, കോവിഡ് വാക്സിൻ എടുത്തശേഷം വൃക്കക്കും ഹൃദയത്തിനു...

News4media
  • Kerala
  • News
  • Top News

‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണി...

News4media
  • Kerala
  • News

സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ ...

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

News4media
  • International
  • Top News

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News4media
  • International
  • News

അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് വലിച്ച് യുവതി ! യുവതി ഇങ്ങനെ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട...

News4media
  • Life style
  • News
  • News4 Special

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്...

News4media
  • India
  • News
  • Top News

സംഗീത പരിപാടിക്കിടെ വേദിയില്‍ കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ചു; ഗായകനെതിരെ കേസ്

News4media
  • Kerala
  • News
  • Top News

മുന്നറിയിപ്പില്ലാതെ കെഎസ്ഇബിയുടെ അറ്റകുറ്റപ്പണി; വൈദ്യുതി വിച്ഛേദിച്ചത് അഞ്ചുമണിക്കൂർ, കനത്ത ചൂടിലും...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]