ടൈം മാഗസിന്റെ കവർ പേജിൽ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ റെസല്യൂട്ട് ഡെസ്കിന് പിന്നിൽ മസ്ക് ഇരിക്കുന്ന ചിത്രം; പരിഹാസവുമായി ട്രംപ്

ടൈം മാഗസിന്റെ കവർ പേജിൽ ശതകോടീശ്വരനായ സംരംഭകനായ ഇലോൺ മസ്‌ക് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വീണ്ടും ചർച്ചാവിഷയമാകുന്നു.

അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ റെസല്യൂട്ട് ഡെസ്കിന് പിന്നിൽ മസ്ക് ഇരിക്കുന്ന ചിത്രമാണ് ടൈം മാഗസിൻ കവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശ്രദ്ധേയമായ കവറുകൾ ഉൾപ്പെടുത്തിയതിന് ചരിത്രപരമായി അറിയപ്പെടുന്ന ടൈമിന്റെ പുതിയ പതിപ്പ്, ആഗോളതലത്തിൽ ചർച്ചയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫെഡറൽ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ചുമതലയുള്ള ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിനെ (DOGE) നയിക്കാൻ എലോൺ മസ്കിനെ നിയമിച്ചതോടെയാണ് പുറത്തിറങ്ങുന്നത്.

റിസല്യൂട്ട് ഡെസ്കിന് പിന്നിലിരിക്കുന്ന മസ്‌ക് മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് മാഗസിന്റെ കവറിനെ പരിഹസിക്കുകയാണ് ചെയ്തത്. മാഗസിൻ “ഇപ്പോഴും ബിസിനസ്സിലാണോ” എന്ന് ചോദിച്ച ട്രംപ്, മാസികയുടെ ഏറ്റവും പുതിയ ലക്കം താൻ കണ്ടിട്ടില്ലെന്ന് അവകാശപ്പെട്ടു.

2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ടൈം മാസിക 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തന്നെ തിരഞ്ഞെടുത്തുവെന്ന് ട്രംപ് വീമ്പിളക്കിയിരുന്നു. ഈ സമയത്താണ് ടൈം മാഗസിന്റെ കവറിൽ ട്രംപിനെതിരെയുള്ള വിമർശനം ചർച്ചയാവുന്നത്.

2016-ൽ യുഎസ് വോട്ടെടുപ്പിൽ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയപ്പോഴാണ് ട്രംപ് ആദ്യമായി ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ ആയത്.

വിവാദമായ കവറിൽ, റെസല്യൂട്ട് ഡെസ്കിന് പിന്നിൽ, പ്രസിഡന്റിന്റെ ഡെസ്കിനും അമേരിക്കൻ, പ്രസിഡന്റിന്റെ പതാകകൾക്കും ഇടയിൽ കയ്യിൽ കാപ്പിയുമായി ഇരിക്കുന്ന എലോൺ മസ്‌കിനെയാണ് ടൈം ചിത്രീകരിച്ചിരിക്കുന്നത്.

കവറിന് ചുവന്ന പശ്ചാത്തലവുമുണ്ട്. ടൈം മാഗസിന്റെ കവറിനൊപ്പം സൈമൺ ഷുസ്റ്ററും ബ്രയാൻ ബെന്നറ്റും എഴുതിയ ഒരു ലേഖനവും മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കുളിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചു; ഇടുക്കിയിൽ 45കാരിക്ക് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം...

പത്തനംതിട്ടയിൽ അഗ്നിവീർ കോഴ്‌‍സ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

പത്തനംതിട്ട: അഗ്നിവീർ കോഴ്‌‍സ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി...

ക്ലാസിൽ സംസാരിച്ചതിന് ബോർഡിൽ പേരെഴുതി; എട്ടാം ക്ലാസുകാരനെ മർദിച്ച് സഹപാഠിയുടെ അച്ഛൻ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച് സഹപാഠിയുടെ അച്ഛൻ. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ആണ്...

കൊടുങ്ങല്ലൂരില്‍ മകൻ അമ്മയുടെ കഴുത്തറുത്തു; നില അതീവ ഗുരുതരം

തൃശ്ശൂര്‍: മകൻ അമ്മയുടെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ അഴീക്കോട് ആണ്...

Other news

‘ഒരു വടക്കൻ വീര​ഗാഥ’ റി റിലീസ് കളക്ഷൻ വിവരങ്ങൾ…

മലയാള സിനിമയിൽ ഏറ്റവും ഒടുവിൽ റി റിലീസ് ചെയ്ത ചിത്രമാണ് 'ഒരു...

വനത്തിൽ തീയിട്ടു; അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു; യുവാക്കൾക്കെതിരെ കേസെടുത്തു

കു​ള​ത്തൂ​പ്പു​ഴ: വ​ന​ത്തി​നു​ള്ളി​ൽ അ​ശ്ര​ദ്ധ​മാ​യി തീ ​ക​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​​ അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ്...

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയതിന് തുടർന്ന് ഡ്രൈവർക്ക്...

ലൈംഗിക ചേഷ്ടകൾ, പിന്നാലെ കടന്നു പിടിക്കാൻ ശ്രമം; പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: കല്ലറയിൽ കടയിൽ കയറി യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചയാളെ പൊലീസ്...

നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറി; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു....

ഓ​രോ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക അന്വേഷണ സം​ഘ​ങ്ങ​ൾ; പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഇന്ന് ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം...

Related Articles

Popular Categories

spot_imgspot_img