40 മീറ്റർ വീതി 45 മീറ്റർ നീളം; ആനകളുടെ മേൽപ്പാലം തുറന്നു; താഴെഭാഗത്ത് മനുഷ്യ‍ർക്കായുള്ള പാതയും

ബെംഗളൂരു: കർണാടകത്തിലെ ആദ്യ എലഫൻ്റ് ഓവർപാസ് തുറന്നു. ബന്നേർഗട്ട ദേശീയോദ്യാനത്തിൽനിന്ന് സാവൻദുർഗ വനമേഖലയിലേക്ക് കാട്ടാനകൾക്ക് ഇനി സുഖമായി കടക്കാം.കർണാടകത്തിലെ ആദ്യ എലഫൻ്റ് ഓവർപാസ് ആണ് ബന്നേർഗട്ട ദേശീയോദ്യാനത്തിൽനിന്ന് സാവൻദുർഗ വനമേഖലയിലേക്ക് കാട്ടാനകൾക്ക് കടക്കാനായി തുറന്നിരിക്കുന്നത്. Elephant flyover opened

40 മീറ്റർ വീതിയും 45 മീറ്റർ നീളവുമുള്ള ഓവർപാസിന് മുകളിലൂടെ ആനകൾക്ക് സ്വൈര്യവിഹാരം നടത്താം. ഇതിനു താഴെ വാഹന ഗതാഗതവും നടത്താനുള്ള സൗകര്യമാണ് ദേശീയപാതാ അധികൃത‍ർ ഒരുക്കിയത്. ദേശീയപാത 209ൽ കനകപുര റോഡിൽ റോറിച്ച്, ദേവികറാണി റോറിച്ച് എസ്റ്റേറ്റുകൾക്ക് സമീപമാണ് എലഫൻ്റ് ഓവർപാസ് നിർമിച്ചത്. ഓവർപാസിന് താഴ്ഭാഗത്തുകൂടി വാഹന ഗതാഗതവും നടത്താനുള്ള സൗകര്യമാണ് ദേശീയപാതാ അധികൃത‍ർ ഒരുക്കിയത്.

ബെംഗളൂരു – കനകപുര റോഡ് നാലുവരിപ്പാതയായി മാറ്റുന്നതിനോടനുബന്ധിച്ച് വനം വകുപ്പ് 2017ലാണ് എലഫൻ്റ് ഓവർപാസ് നി‍ർമിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. കാട്ടാനകൾ ബന്നേ‍ർഗട്ടയിൽനിന്ന് ബിഎം കാവലിലേക്കും അവിടെനിന്ന് സാവൻദു‍ർഗ വനമേഖലയിലേക്കും കടക്കാൻ ഉപയോഗിച്ചിരുന്ന പാതയായിരുന്നു ഇത്. ദേശീയപാതാ വികസനം ആരംഭിച്ചതോടെ ആനകളുടെ സഞ്ചാരപാതയ്ക്ക് തടസ്സമുണ്ടാകുകയായിരുന്നു. രണ്ടു വ‍ർഷം മുൻപ് ബിഎംടിസി ബസ് ഇടിച്ച് കാട്ടാന ചരിഞ്ഞതോടെ എലഫൻ്റ് ഓവർപാസ് വേണെന്ന ആവശ്യം വനം വകുപ്പ് ശക്തമാക്കുകയായിരുന്നു.

ഓവ‍ർപാസ് തുറന്നതോടെ ആനകൾക്ക് ഇനി റോഡ് മുറിച്ചുകടക്കാതെ മറുവശത്ത് എത്താനാകും. കാട്ടാനകളുടം സഞ്ചാരം മൂലം വാഹന ഗതാഗതം തടസ്സപ്പെടുകയുമില്ല. ഓവർപാസിനെ ഹരിതാഭമാക്കാനായി മരത്തൈകളും വനം വകുപ്പ് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതേസമയം ഓവ‍ർപാസിന് മുകളിലൂടെ കടന്നുപോകുന്ന കാട്ടാനകളുടെ കണക്കെടുക്കാൻ നിലവിൽ വനം വകുപ്പിന് ആലോചനയില്ല. പതിവായി മൂന്നു ആനകളുടെ കൂട്ടം ഇതുവഴി സൈര്യവിഹാരം നടത്താറുണ്ടെന്ന് വനം വകുപ്പ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

പവൻ വില 77,000 കടന്നു

പവൻ വില 77,000 കടന്നു കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്...

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

യുവതി മരിച്ച നിലയിൽ

യുവതി മരിച്ച നിലയിൽ കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ...

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ്

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ് ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു...

Related Articles

Popular Categories

spot_imgspot_img