ഗവി കാണാൻ എത്തിയ കോട്ടയം സ്വദേശികളുടെ നേരെ ചീറിയടുത്ത് കാട്ടാന; കാറിന്റെ പുറത്തു കയറി ഇരിക്കാൻ ശ്രമം; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടെന്നു യാത്രക്കാർ:

ഗവിയിൽ കോട്ടയം സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന രണ്ടു കാറുകൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇരു കാറുകളും കുത്തി മറിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു വാഹനം മുന്നോട്ട് ഓടിച്ച് മാറ്റിയതു മൂലം വൻ അപകടം ഒഴിവായി. രണ്ടു കുട്ടികൾ അടക്കം ആറു പേർ ഉണ്ടായിരുന്ന കാറിനുനേരെ അടക്കമാണ് ആനയുടെ ആക്രമണം ഉണ്ടായത്. (Elephant attack on Kottayam natives who came to see Gavi)

സംഭവം അറിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം ഗവി സ്റ്റേഷനിൽ നിന്നും വനപാലകരും സ്ഥലത്ത് എത്തി. കാറുകളിലുണ്ടായിരുന്നവർ ഗവി പെരിയാർ കടുവ സങ്കേതം കിഴക്ക് ഫോറസ്റ്റ് സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്ത ശേഷമാണ് യാത്ര തുടർന്നത്.

ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻ കല്ല് ചെക്പോസ്റ്റ് വഴി ഗവിയിലേക്കു പോയ കോട്ടയം,കുറവിലങ്ങാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുകളാണ് കാട്ടാന ആക്രമിച്ചത്. ആങ്ങമൂഴി-ഗവി റോഡിൽ ആനത്തോട് ഐസി ടണലിനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കാണ് സംഭവം. റോഡിൽ നിൽക്കുകയായിരുന്ന പിടിയാന കാറുകൾ കണ്ടപ്പോൾ ഓടി അടുക്കുകയായിരുന്നു.

ആദ്യം കോട്ടയം സ്വദേശികളുടെ വാഹനത്തിനു നേർക്ക് തിരിഞ്ഞ കാട്ടാന മുൻവശത്തെ ബംപറിനടക്കം കേടുപാടുകൾ വരുത്തി. കാറിന്റെ പുറത്തു കയറി ഇരിക്കാനും തള്ളി മാറ്റാനും ശ്രമിച്ചു. ഇതിൽ കുട്ടികൾ അടക്കം 6 പേർ ഉണ്ടായിരുന്നു. ഈ കാറിനു പിന്നാലെ വളവ് തിരിഞ്ഞ് എത്തുമ്പോഴാണ് കുറവിലങ്ങാട് സ്വദേശികളായ രാഹുൽ സെബാസ്റ്റ്യൻ ഓടിച്ചിരുന്ന കാറും ആനയുടെ മുന്നിൽപ്പെടുന്നത്.

രണ്ടു കുട്ടികൾ അടക്കം ആറു പേർ ഈ കാറിലും ഉണ്ടായിരുന്നു. കാറിനു നേർക്ക് പാഞ്ഞടുത്ത ആന ആദ്യമേ തന്നെ ബോണറ്റിൽ ഇടിച്ചു. കാർ പിന്നോട്ട് എടുത്തപ്പോഴേക്കും ഇടതുവശം വഴി ഓടി എത്തിയ ആന കാർ മറിക്കാൻ ശ്രമിച്ചു. കുട്ടികൾ അടക്കമുള്ളവർ ഭയന്നു വിറച്ചു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ...

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

Related Articles

Popular Categories

spot_imgspot_img