ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്. സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിലെ ഒരു സീറ്റിലും അന്നേ ദിവസം തിരഞ്ഞെടുപ്പ് നടക്കും. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ 13 ആണ്.
ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി, എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.