കാസർകോട്: തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയെന്നാണ് ആരോപണം. പണം തട്ടിയവരെ തനിക്കറിയാം. ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് മുൻ ഡിസിസി പ്രസിഡന്റ് പെരിയ ഗംഗാധരൻ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം.
‘‘മണ്ഡലം പ്രസിഡന്റുമാർക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും യുഡിഎഫിനുമെല്ലാം പണം കൃത്യമായി നൽകി. എന്നാൽ ബൂത്തിൽ കൊടുക്കേണ്ട പണം തട്ടിയെടുത്തു. ഇവർക്കെതിരെ നടപടി വേണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. എന്നെ തോൽപ്പിക്കാൻ പലരും ശ്രമിച്ചു.’’ – രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശം.
Read Also: കുറച്ചു ദിവസത്തേക്ക് ഊട്ടിയിലേക്ക് പോകണ്ട; തമിഴ്നാട്ടിൽ കനത്ത മഴ, യാത്ര ഒഴിവാക്കണമെന്ന് നിർദേശം