web analytics

ജമ്മു‍കശ്‍മീരിൽ 3 ഘട്ടം, ഹരിയാനയിൽ ഒരു ഘട്ടം; കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബർ 18 നും സെപ്റ്റംബർ 25 നു രണ്ടാം ഘട്ടവും നടക്കും. ഒക്ടോബർ 1നു മൂന്നാംഘട്ട തിരഞ്ഞെടുപ്പും നടക്കും. ഒക്ടോബർ 4നാണു വോട്ടെണ്ണല്‍. അതേസമയം കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല.(Election Commission announced assembly polls dates)

ഹരിയാനയില്‍ ഒറ്റഘട്ടമായാണു വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ 1ന് ഹരിയാന പോളിങ് ബൂത്തിലെത്തും. വോട്ടെണ്ണൽ ഒക്ടോബർ 4ന്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചില്ല. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ടുരേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞടുപ്പ് പ്രക്രിയ. അത് വിജയകരമായി സമാധാനപരമായും പൂര്‍ത്തിയാക്കാനായി. രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പ് ഉത്സവമായി ആഘോഷിച്ചു. റെക്കോര്‍ഡ് പോളിങാണ് വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

Related Articles

Popular Categories

spot_imgspot_img