വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ സുധാകരൻ (75), ഭാര്യ ജീജി (70) എന്നിവരാണ് ഇന്നു രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. സുധാകരന്റെ മൃതദേഹം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു

എറണാകുളത്തും നാട്ടിലും താമസിക്കുന്ന രണ്ട് ആൺമക്കള്‍ ഇവർക്കുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം

നേരത്തേ പെയിന്റിങ് ജോലികൾ കരാർ എടുത്തിരുന്ന സുധാകരനും ജീജിയും വീട് വിറ്റ് അടുത്തിടെയാണ് വാടക വീട്ടിലേക്കു മാറിയത്.

ഒരു മാസമായി വാടകയ്ക്ക് താമസിക്കുന്ന ഈ വീട്ടിലാണ് ഇവരെ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് അയൽ‍ക്കാർ ഇവരെ അവസാനമായി കണ്ടത്.

ഇന്നലെയും ഇന്നും പുറത്തു കാണാതായതോടെ അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് വീട്ടുടമസ്ഥൻ പഞ്ചായത്ത് വാർഡ് അംഗത്തെയും കൂട്ടി എത്തി വീട് തുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.

വീടിന്റെ ഉള്ളിലെ സ്വിച്ച് ബോർഡിൽ നിന്ന് വയർ ഘടിപ്പിച്ച് സുധാകരന്റെ കാലിന്റെ വിരലിൽ ചുറ്റിയ നിലയിലായിരുന്നു. ഇലക്ട്രിക് വയർ ചുറ്റിയ ഇടം കരിഞ്ഞിട്ടുണ്ട്.

സുധാകരനെ പിടിച്ചു കൊണ്ട് ജീജി നിന്നതിനു ശേഷം സമീപത്തു കിടന്ന വടി കൊണ്ട് ഇവർ സ്വിച്ച് ഓൺ ചെയ്തു എന്നാണു കരുതുന്നത്. ജീജിയുടെ മുകളിൽ വീണു കിടക്കുന്ന രീതിയിലാണ് സുധാകരന്റെ മൃതദേഹം.

കണ്ണൂരിൽ കുട്ടികളുമായി കിണറ്റിൽച്ചാടി യുവതി; മൂത്ത കുട്ടിയുടെ നില ഗുരുതരം

കണ്ണൂർ∙ കണ്ണൂരിൽ രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി യുവതി. പരിയാരം ചെറുതാഴം ശ്രീസ്ഥയിൽ ആണ് സംഭവം. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു പ്രാഥമിക വിവരം.

അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി പതിനൊന്നരയോടെ കിണറ്റിൽ ചാടിയത്. ആറ് വയസ്സുള്ള മൂത്ത കുട്ടി ധ്യാൻ കൃഷ്ണയുടെ നില ഗുരുതരമാണ്.

നാലു വയസ്സുകാരി ദേവികയ്ക്കും സാരമായി പരുക്കേറ്റു. നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ​ഗർഭിണിയായിരുന്നു.

ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് ഫസീല ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു.

ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നു എന്നാണ് വിവരം. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img