മൂവാറ്റുപുഴ: മൂവറ്റുപുഴ നഗരത്തിലിറങ്ങിയവരെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ. കുട്ടികള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റു.
അതേ സമയം കോഴിക്കോട് നാദാപുരത്തും രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു(63), നാരായണി(65) എന്നിവര്‍ക്കാണ് കടിയേറ്റത്. നാദാപുരം കനാല്‍ റോഡിലാണ് സംഭവം. രണ്ട് പേരും നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.