അബുദാബി: യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് ബലിപ്പെരുന്നാളിന് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. തുടർന്ന് ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.
മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 5-ന് ആണ് നടക്കുക. യുഎഇയിലും ജൂൺ 6നാണ് ബലിപെരുന്നാൾ. അതേസമയം കേരളത്തിൽ ജൂൺ 7 നാണ് ബലിപെരുന്നാൾ.
കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിലാണ് ബലി പെരുന്നാൾ ശനിയാഴ്ച ആചരിക്കുന്നത്.ദുൽഹിജ്ജ ഒന്ന് മറ്റന്നാളും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു.
കുവൈത്ത്
ബലിപെരുന്നാളിനോടനുബന്ധിച്ചു കുവൈത്തിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് ജോലികൾ ജൂൺ 10-ന് (ചൊവ്വ) പുനരാരംഭിക്കും.
ഖത്തർ
ഖത്തറിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽ തൊഴിലാളി സൗഹൃദ അവധി നിയമമാണുള്ളത്. ഇതുപ്രകാരം ഔദ്യോഗിക അവധികൾക്കിടയിൽ വരുന്ന ജോലിദിനങ്ങൾക്കും അവധി
സൗദി അറേബ്യ
സൗദി യിലും ഔദ്യോഗിക അവധി പ്രഖ്യാപനം ഇനിയും വരാനുണ്ട്. എന്നാൽ, സൗദി എക്സ്ചേഞ്ച് (താവുൽ) ജൂൺ 5 മുതൽ 10 വരെ (വ്യാഴം മുതൽ ചൊവ്വ) 6 ദിവസത്തെ അവധി പ്രഖ്യാപിച്ചു.
അഖിൽ മാരാര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; കർശന നിർദേശങ്ങൾ









