തിങ്കളാഴ്ച്ച റഫ അതിർത്തിയിൽ ഗസയിൽ കടന്നുകയറിയ ഇസ്രയേൽ സൈനികരും ഈജിപ്ത് അതിർത്തിയിലുണ്ടായിരുന്ന ഈജിപ്ഷ്യൻ പട്ടാളക്കാരും തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഈജിപ്ഷ്യൻ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രയേൽ പക്ഷത്ത് ആൾനാശമോ അപകടമോ ഉള്ളതായി റിപ്പോർട്ട് ഇല്ല. സംഭവത്തെക്കുറിച്ച് ഈജിപ്തും ഇസ്രയേലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വ്യക്താക്കൾ അറിയിച്ചു. ഇതിനിടെ റഫ അതിർത്തിവഴി ഗസയിലെയ്ക്ക് എത്തിയ്ക്കാനുള്ള മാനുഷിക സഹായങ്ങൾ ഇസ്രയേൽ തടഞ്ഞുവെയ്ക്കുന്നെന്ന് ഈജിപ്ത് ആരോപിച്ചു. നിലവിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാഷ്ട്രമായ ഈജിപ്ത് സ്ഥിതി തുടർന്നാൽ നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിയ്‌ക്കേണ്ടിവരുമെന്ന നിലപാടിലാണ്. ഈജിപ്ത് അതിർത്തിയിൽ ഏറ്റുമുട്ടൽ തുടർന്നാൽ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിരോധ വിദഗ്ദ്ധർ.
Read also: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി