web analytics

വാഹനം പോലും എത്താത്ത കേരളത്തിലെ ഈ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പൊടിപാറും

വാഹനം പോലും എത്താത്ത കേരളത്തിലെ ഈ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പൊടിപാറും

സംസ്ഥാനത്തെ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഭരണം നേടാമെന്ന വിശ്വാസത്തിലാണ് മൂന്നു മുന്നണികളും. നിലവിൽ കോൺഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്.

എന്നാൽ അധികാരത്തിലെത്താൻ എൽഡിഎഫും ബിജെപിയും തീവ്ര ശ്രമത്തിലാണ്. മറ്റ് പഞ്ചായത്തുകളിൽ നിന്ന് വ്യത്യസ്തമായി ബിജെപി ഇവിടെ നിർണായക ശക്തിയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് ആറുപേരെ വിജയിപ്പിക്കാനായി. നാലുസീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി.

എൽഡിഎഫിന് മൂന്ന് സീറ്റ് മാത്രമേ നേടാനായുള്ളൂ. എന്നാൽ 2015-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫായിരുന്നു അധികാരത്തിലെത്തിയത്.

പുതുതായി രൂപീകരിച്ചതുൾപ്പെടെ പഞ്ചായത്തിൽ ഇപ്പോൾ 14 വാർഡുകളാണുള്ളത്. എല്ലാ വാർഡുകളിലും ബിജെപി മത്സരിക്കുന്നുണ്ട്.

ഭരണം നേടാൻ ബിജെപി ലക്ഷ്യമിടുന്ന പ്രധാന പഞ്ചായത്തുകളിൽ ഒന്നാണ് ഇടമലക്കുടി. അതുകൊണ്ടുതന്നെ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാണ്.

മാറിമാറി വന്ന എൽഡിഎഫ്, കോൺഗ്രസ് ഭരണസമിതികൾ പഞ്ചായത്തിൽ വികസനമില്ലാതാക്കി എന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.

ഇതേസമയം ഇടത്, വലത് മുന്നണികളും ശക്തമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു.

ഭരണത്തിലെത്താമെന്ന ഉറച്ച വിശ്വാസത്തോടെ എൽഡിഎഫും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറവാണ്.

സെപ്റ്റംബറിൽ ആസ്മാ രോഗിയായ വീട്ടമ്മയെ 10 കിലോമീറ്റർ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. കൂടലാർ കുടിയിൽ വേലുസ്വാമിയുടെ ഭാര്യ രാജകന്നിയെയാണ് (65) തുണിമഞ്ചൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

രോഗം മൂർച്ഛിച്ചതോടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി കൂടലാർ കുടിയിൽ നിന്ന് കാട്ടുവഴിയിലൂടെ ചുമന്ന് ആനക്കുളത്തെത്തിച്ചു.

പിന്നീട് ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ചികിത്സ നൽകിയത്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

രാജകന്നിയുടെ മകളുടെ മകൻ കാർത്തിക് (അഞ്ച്) ഓഗസ്റ്റ് 22-ന് പനി ബാധിച്ച് മരിച്ചിരുന്നു.

കുട്ടിയെ ഇതേരീതിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതശരീരം തിരികെ ചുമന്ന് കുടിയിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്.

ഇടമലക്കുടി സൊസൈറ്റിക്കുടിയിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ഇവിടെയെത്താൻ കൂടലാർ, മീൻകുത്തി തുടങ്ങിയ ഉന്നതികളിൽ നിന്ന് നാലുമണിക്കൂർ കാൽനടയായി സഞ്ചരിക്കണം.

ഇതിനാലാണ് രോഗികളെ ആനക്കുളത്തേക്ക് കൊണ്ടുപോകുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാലും വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും മൂന്നാറിലേക്കൊ അടിമാലിയിലേക്കോ പോകേണ്ടിവരും .

ഇതിന് മണിക്കൂറുകൾ വേണ്ടിവരും.
മൂന്നാറിൽ നിന്ന് സൊസൈറ്റിക്കുടി വരെ റോഡ് ഉണ്ടെങ്കിലും ഇത് പൂർണമായി തകർന്നു കിടക്കുകയാണ്.

ഫോർവീൽ ഡ്രൈവ് ജീപ്പുകൾക്ക് മാത്രമേ സഞ്ചരിക്കാനാകൂ. ഉൾപ്രദേശങ്ങളിലുള്ള ഉന്നതികളിലേക്ക് കാൽനട യാത്ര മാത്രമാണ് ആശ്രയം.

English Summary

Edamalakkudy, Kerala’s only tribal grama panchayat—where even vehicles cannot reach—is gearing up for an intense local body election. The Congress currently governs the panchayat, but the LDF and BJP are making strong efforts to capture power. In the previous election, the Congress won six seats, BJP secured four, and the LDF three. With 14 wards now, BJP is contesting in all and sees this as a priority panchayat. Both the LDF and Congress have launched full-scale campaigns.

Despite political competition, Edamalakkudy continues to struggle with severe lack of basic infrastructure. Patients often have to be carried for kilometres through forest paths to reach the nearest point accessible by ambulance. Recent incidents include a 65-year-old woman and a five-year-old child being carried long distances; the child did not survive. The lone health centre in the region requires hours of trekking to access. Roads from Munnar remain badly damaged, making four-wheel-drive vehicles the only option.

edamalakkudy-local-elections-infrastructure-crisis

Edamalakkudy, Kerala Elections, Tribal Panchayat, Local Body Polls, BJP, Congress, LDF, Infrastructure Issues, Health Access, Munnar Region

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും?

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും? തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

Related Articles

Popular Categories

spot_imgspot_img