തൃശ്ശൂർ: നാല് ദിവസം മുമ്പ് ബിജെപിയിൽ ചേർന്ന സിപിഐ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നു. മുള്ളൂർക്കരയിലെ വിജേഷ് അള്ളന്നൂരിന്റെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്.ED raids house of CPI leader who joined BJP four days ago
സ്വർണ്ണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് വിജേഷ് അള്ളന്നൂർ. സിപിഐയുടെ ലോക്കൽ സെക്രട്ടറിയായിരുന്നു.
ഇദ്ദേഹവും ഒപ്പമുള്ളവരും കഴിഞ്ഞ ദിവസമാണ് എംടി രമേശിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഉച്ചക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
വിജേഷിൻ്റെ തൃശ്ശൂർ മനപ്പടിയിലെ തറവാട്ടിലും എസ്എൻ നഗറിലെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.