നല്ല കറുമുറു ചൂടൻ പഴംപൊരി ചായയോടൊപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ. പഴംപൊരി തയാറാക്കാൻ നന്നായി പഴുത്ത പഴം തന്നെ തിരഞ്ഞെടുക്കണം. പക്ഷേ ഒരു പാട് പഴുത്ത് പോകരുത്. പഴുക്കാതിരുന്നാൽ ടേസ്റ്റും ഉണ്ടാകില്ല. പഴംപൊരിക്കുള്ള മാവിൽ അൽപം ദോശമാവ് അല്ലെങ്കിൽ അപ്പത്തിന്റെ മാവ് ചേർക്കുന്നത് രുചി കൂട്ടും.
ചേരുവകൾ
*നേന്ത്രപ്പഴം – 1 കിലോഗ്രാം (പഴം ഒരെണ്ണം മൂന്നായി നീളത്തിൽ മുറിച്ച് എടുക്കാം)
*മൈദ – ഒന്നര കപ്പ്
*സോഡാപ്പൊടി (അല്ലെങ്കിൽ ബേക്കിങ് പൗഡർ) – കാൽ ടീസ്പൂൺ
*പഞ്ചസാര – 4 ടേബിൾ സ്പൂൺ
*ഉപ്പ് – ഒരു നുള്ള്
*അരിപ്പൊടി – കാൽ കപ്പ് (അപ്പത്തിന്റെ മാവ് ചേർത്താൽ അരിപ്പൊടി വീണ്ടും ചേർക്കണ്ട)
*ഇഡ്ഡലി മാവ് – അരക്കപ്പ്
*വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒന്നര കപ്പ് മൈദ മാവ്, കാൽ ടീസ്പൂൺ സോഡാപ്പൊടിയും 4 ടേബിൾസ്പൂൺ പഞ്ചസാരയും അൽപം ഉപ്പും കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് ഇഡ്ഡലി മാവ് ചേർക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. മാവ് പത്ത് മിനിറ്റ് സമയം വയ്ക്കുക.ഫ്രൈയിങ് പാനിൽ എണ്ണചൂടാക്കി പഴം മാവിൽ മുക്കി എണ്ണയിൽ ഇട്ട് വറുത്ത് കോരി എടുക്കാം.
Read Also: തക്കാളി രസം വേറെ ലെവൽ അല്ലെ