മധുര പലഹാരങ്ങൾ ഇല്ലാതെ എന്ത് ദീപാവലി. വ്യത്യസ്ത മധുര പലഹാരങ്ങൾ പരസ്പരം പങ്കുവെക്കുന്നത് ദീപാവലി ദിവസം പ്രധാനമാണ്. ഇത്തരത്തിൽ ദീപാവലി മധുരപലഹാരങ്ങളിൽ പ്രധാനിയാണ് മൈസൂർ പാക്ക്. നാവിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്കിന് ആരാധകർ ഏറെയാണ്. ഇത്തവണത്തെ ദീപാവലിക്ക് വീട്ടിൽ തയ്യാറാക്കാവുന്ന മൈസൂർ പാക്കിന്റെ പാചകരീതി നോക്കിയാലോ
ആവശ്യമുള്ള സാധനങ്ങൾ
*കടലമാവ് – 100 ഗ്രാം
*നെയ്യ് – 400 മില്ലി
*പഞ്ചസാര – 600 ഗ്രാം
*വെള്ളം – 200 മില്ലി
*ഏലയ്ക്കാപ്പൊടി – ഒരു ഗ്രാം
തയ്യാറാക്കുന്ന വിധം
കടലമാവ് ചെറുതീയില്‍ വറുത്തെടുത്ത ശേഷം അരിച്ചെടുക്കണം. അല്പം വെള്ളത്തില്‍ പഞ്ചസാരയിട്ട് നന്നായി കുറുക്കുക. ഇതിലേക്ക് അല്പം നെയ്യ് തൂവാം. ശേഷം അരിച്ചുവെച്ച മാവ് ചേര്‍ത്ത് കുമിളകള്‍ വരുന്നതുവരെ നന്നായി ഇളക്കുക. ഇതിലേക്ക് ചൂടാക്കിയ നെയ്യ് അല്പാല്പമായി ഒഴിക്കാം. ശേഷം ഈ മാവ് മിശ്രിതം നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റി തണുപ്പിച്ച ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.
Read Also: കറുമുറു പപ്പടം ഇനി വീട്ടിൽ ഉണ്ടാക്കാം