web analytics

ഡൽഹിയിൽ ശക്തമായ ഭൂചലനം

ഡൽഹിയിൽ ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ രാവിലെ 9.05 ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്.

നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഹരിയാണയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. എന്നാൽ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം സമാന തീവ്രതയുള്ള ഭൂചലനം അസമിലെ കര്‍ബി അംഗ്ലോങ് ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാവിലെ 9.25 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. പ്രകമ്പനം ജനങ്ങളില്‍ ഭയമുണ്ടാക്കിയെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നാല് കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് നാലുകുട്ടികള്‍ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ ബെഡൗലി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

പ്രദേശത്തെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളായ വൈഷ്ണവി (3), ഹുണര്‍ (5), കാന്‍ഹ(5), കേസരി(5) എന്നിവരാണ് മരിച്ചത്. ജൂലൈ എട്ടിന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ചൊവ്വാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ നാലുകുട്ടികളെയും കാണാതാവുകയായിരുന്നു എന്നാണ് വിവരം. രാത്രി വൈകിയും കുട്ടികൾക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പ്രദേശത്തെ വയലിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി എസ്ആര്‍എന്‍ ആശുപത്രിയിലേക്കയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.പി. ഉപാധ്യായ അറിയിച്ചു.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തഹാവൂർ റാണയുടെ കുറ്റസമ്മതം

ന്യൂഡൽഹി: ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്ന് കൊടും ഭീകരൻ തഹാവൂർ റാണ സമ്മതിച്ചതായി റിപ്പോർട്ടുകൾ. എൻഡിടിവിയാണ് വിവരം പുറത്തു വിട്ടത്.

തഹാവൂർ റാണ പാക്കിസ്ഥാന്റെ സൈന്യത്തിൻറെ വിശ്വസ്ഥനായ ഏജൻറായിരുന്നെന്നെന്നും ലഷ്കർ-ഇ-ത്വയ്യിബയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തോട് ഏറ്റുപറഞ്ഞതായാണ് റഇപ്പോർട്ട്.

ലഷ്കർ-ഇ-ത്വയ്യിബയുടെ ചാര ശൃംഖലയിൽ പ്രവർത്തിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ട്രാവൽ ഏജൻസി സ്ഥാപനമായാ ഫസ്റ്റ് വേൾഡ് ഇമ്മിഗ്രേഷൻ സർവീസസിന്റെ ഒരു സെൻറർ മുംബൈയിൽ തുറക്കാനുള്ള പ്ലാൻ തൻറെതു തന്നെയായിരുന്നു എന്നും വ്യക്തമാക്കിയതായാണ് വിവരം.

2008 നവംബർ മാസം , ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

പാകിസ്താന്റെ ഐഎസ്ഐയുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്നും റാണ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് പിന്നാലെ റാണയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് ഒരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന വിവരം. അമേരിക്കയിൽ നിന്നും നാട് കടത്തി എത്തിച്ച റാണാ നിലവിൽ എൻഐഎ കസ്റ്റഡിയിലാണ് ഉള്ളത്.

Summary: An earthquake with a magnitude of 4.1 on the Richter scale was felt in Delhi and nearby regions on Thursday morning at around 9:05 AM. No immediate reports of damage or casualties have been reported so far.

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

നിയമസഭാ പോരിന് ഷാഫി പറമ്പിൽ നയിക്കുമോ? കെപിസിസി അമരത്തേക്ക് വടകര എംപി; കോൺഗ്രസിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങവെ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !

കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള...

കിവീസിനെതിരായ പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി; പപരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പുറത്ത്

കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

Related Articles

Popular Categories

spot_imgspot_img