ജയ്പൂരിൽ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം പ്രകാശപൂരിതമാണ്. കാരണം മറ്റൊന്നുമല്ല, മത്സരത്തിനിടെ ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്‌സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനാണ് ഈ മുന്നേറ്റവുമായി എത്തുന്നത്. സോളാര്‍ വൈദ്യുതിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മറ്റൊരു പ്രത്യേകതയും ഈ സീസണിൽ രാജസ്ഥാൻ റോയല്സിണ്ട. രാജസ്ഥാന്‍ റോയല്‍സിണ്ട് നാളത്തെ മത്സരം ‘പിങ്ക് പ്രോമിസ്’ മത്സരം എന്നാണു അറിയപ്പെടുക. ഐപിഎല്ലില്‍ നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി നടക്കുന്ന മത്സരത്തില്‍ റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് ഇറങ്ങും. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജഴ്‌സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് റോയല്‍ ബെംഗളൂരുവിനെതിരെ റോയല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. സീസണിലെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.