പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരൻ അന്തരിച്ചു
കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു.
മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്നു അദ്ദേഹം.
പൊതു ദർശനം ഇന്ന് രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ നടക്കും.
കരൂർ ദുരന്തം; സഹായം വാഗ്ദാനം ചെയ്ത് കേരളം
തിരുവനന്തപുരം: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തെ, ആരോഗ്യമന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് സംസാരിച്ചു.
കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിനായി മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചതായി വീണാ ജോർജ് പ്രതികരിച്ചു.
ദുരന്തമുഖത്ത് കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകിയതായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി വീണ അറിയിച്ചു.
കരൂർ ദുരനത്തിൽ ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം റാലിക്കിടെയുണ്ടായ ദുരന്തത്തെ കുറിച്ച് തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുണ ജഗതീശൻ അന്വേഷിക്കും.
അപകടത്തിൽ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അമിത് ഷാ ആശയവിനിമയം നടത്തിയിരുന്നു.
കേന്ദ്രസർക്കാരിന്റെ സഹായം അമിത് ഷാ ഉറപ്പുനൽകുകയും ചെയ്തു. അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.
‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’; ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്
കരൂരില്‍ നടന്ന റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഹൃദയഭേദകമായ പ്രതികരണവുമായി രംഗത്തെത്തി.
ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ചികിത്സയില്‍ കഴിയുന്നവരോടും സഹതാപം രേഖപ്പെടുത്തിയ അദ്ദേഹം, “എന്റെ ഹൃദയം തകർന്നിരിക്കുന്നു.
വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വേദനയാണ് അനുഭവിക്കുന്നത്,” എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
വിജയ്‌യുടെ പ്രതികരണംഎക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് വിജയ് തന്റെ ദുഃഖസന്ദേശം പങ്കുവച്ചത്.“എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍.
കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,” എന്നാണ് വിജയ് എഴുതിയത്.
Summary: E. Damodaran, husband of CPI(M) Central Committee member and National President of the Democratic Women’s Association P. K. Sreemathi, has passed away.









