web analytics

എട്ട് ഡാമുകളിൽ റെഡ് അലർട്ട് ; പതിനാറ് ഡാമുകൾ തുറന്നു; ജാ​ഗ്രത നിർദേശം

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട മൂഴിയാർ ഡാം, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, കോഴിക്കോട് കുറ്റ്യടി ഡാം, വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ശക്തമായ മഴതുടരുന്ന പശ്ചത്തലത്തിൽ 16 ഡാമുകളാണ് സംസ്ഥാനത്ത് നിലവിൽ തുറന്നിരിക്കുന്നത്.

പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ എന്നിവയുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

തമിഴ്‌നാട് ഷോളയാർ ഡാം തുറന്നതിനാൽ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

രാവിലെ 10 മണിയോടെയാണ് വയനാട് ബാണസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്.

മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും 5 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെതുടർന്ന് വിവിധ നദികളിലും മുന്നറിയിപ്പ് നിർദേശം നൽകി.

ENGLISH SUMMARY:

Due to heavy rainfall and rising water levels, a red alert has been issued for eight dams across Kerala. The affected dams include Moozhiyar in Pathanamthitta; Ponmudi, Kallarkutty, Idukki, Irattayar, and Lower Periyar in Idukki; Peringalkuthu in Thrissur; Kuttiyadi in Kozhikode; and Banasura Sagar in Wayanad.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

Related Articles

Popular Categories

spot_imgspot_img