ദുബായ്: വാഹനപരിശോധനയ്‌ക്ക് മുൻകൂർ ബുക്കിങ് സേവനം ഒരുക്കി ദുബായ് ആർടിഎ. എമിറേറ്റിലെ ഏറ്റവും വലിയ പരിശോധനാ കേന്ദ്രങ്ങളായ അൽ ഖിസൈസിലെയും അൽ ബർഷയിലെയും തസ്ജീൽ സെന്ററുകളിലാണ് പരീക്ഷണാടിസ്ഥത്തിൽ ഇത് നടപ്പാക്കുന്നത്. സ്മാർട്ട് ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.Dubai RTA has prepared advance booking service for vehicle inspection
വാഹനം പുതുക്കൽ, രജിസ്ട്രേഷൻ, എക്‌സ്‌പോർട്ട് വിത്ത് നമ്പർ പ്ലേറ്റ് എന്നീ പരിശോധനകൾക്കാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്നത്. യാത്രക്കാർക്ക് ഏറെനേരം കാത്തിരിക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാൻ ഇത് വഴി സാധിക്കും
പരീക്ഷണകാലയളവിൽ ബുക്കിങ് ചെയ്യാതെ തസ്ജീൽ സെന്ററുകളിൽ എത്തുന്നവരിൽ നിന്ന് 100 ദിർഹം ഈടാക്കുമെന്നും ആർടിഎ അറിയിച്ചു. അതേസമയം മുതിർന്ന പൗരൻമാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഇവിടെ എല്ലാ പരിശോധനകളും നടത്താം