web analytics

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ വിൽപ്പനയ്ക്ക്. ഷിപ്പിംഗ് ചെലവും ഇൻഷുറൻസ് നിരക്കും ഉയർന്നതോടെ അന്താരാഷ്ട്ര വാങ്ങുന്നവർ പിന്നോട്ടുപോകുകയാണ്.

ഇതോടെ വ്യാപാരികൾ വലിയ വിലക്കുറവിൽ സ്വർണം വിറ്റൊഴിക്കാൻ തുടങ്ങിയത് പ്രവാസികൾക്ക് വലിയ അവസരമായി മാറുന്നു.

ഷിപ്പിംഗ് നിരക്കും ഇൻഷുറൻസ് ചെലവും കുത്തനെ ഉയർന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിലെ ബയേഴ്സ് പുതിയ കരാറുകൾക്കായി മുന്നോട്ട് വരാൻ മടിക്കുകയാണ്.

ഇതോടെ ദുബായിലെ വലിയ സ്വർണ വ്യാപാര സ്ഥാപനങ്ങൾ ഒരു ഔൺസിന് 30 ഡോളർ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് സ്വർണം വിറ്റൊഴിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ദുബായ്. നിലവിലെ സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം സ്റ്റോക്ക് ചെയ്ത് സൂക്ഷിക്കുന്നതിൽ സുരക്ഷയും സംഭരണച്ചെലവും വർധിക്കുന്നതിനാൽ വിലക്കുറവ് നൽകിയാണ് വ്യാപാരികൾ വിപണി നിലനിർത്താൻ ശ്രമിക്കുന്നത്.

ഇന്ത്യയിൽ ഇപ്പോൾ പ്രതിസന്ധിയില്ല

ഇന്ത്യൻ വിപണിയിൽ നിലവിൽ സ്വർണ വിതരണത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം ദീർഘകാലം തുടർന്നാൽ സ്വർണാഭരണ നിർമ്മാണ മേഖലയെയും ആഭ്യന്തര വിപണിയെയും ബാധിക്കാനിടയുണ്ടെന്ന ആശങ്ക ഉയരുന്നു.

ഇതിനിടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ഔൺസിന് 5,090 ഡോളറിലേക്കാണ് വില താഴ്ന്നത്.

English Summary

Gold traders in Dubai are offering heavy discounts amid disruptions caused by the ongoing Middle East conflict. Shipping and insurance costs have surged, discouraging international buyers, including those from India. As a result, major dealers are offering discounts of up to $30 per ounce to clear stock. While India currently faces no supply shortage, prolonged geopolitical tensions could impact the gold jewellery industry.

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ്

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ് ഇന്ത്യയാകെ...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ്

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ് കൊല്ലം...

Related Articles

Popular Categories

spot_imgspot_img