ടൊറന്റോ: നയതന്ത്രം മോശമായ രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലൂം ഇന്ത്യാക്കാർക്ക് കാനഡയോടുള്ള പ്രിയം ഒട്ടും കുറയുന്നില്ല. ഇതിനകം വൈറലായ ഒരു വീഡിയോയിൽ, കനേഡിയൻ ബർത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും ഗർഭിണികളായ ഇന്ത്യൻ സ്ത്രീകളെ കൊണ്ടു നിറയുന്നതായി അവകാശവാദം ഉയർന്നിരിക്കുകയാണ്. ചാഡ് ഇറോസ് എന്ന പേരിൽ അറിയപ്പെടുന്ന എക്സ് ഉപയോക്താവ് ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും കനേഡിയൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യൻ സ്ത്രീകൾ തന്ത്രപരമായി കാനഡയിലേക്ക് പ്രസവിക്കാൻ എത്തുന്നതായാണ് ആരോപണം. ‘ബർത്ത് ടൂറിസം’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം, കഴിഞ്ഞ 5-6 വർഷങ്ങളായി കാനഡയിലെ പാർലമെന്റിൽ പോലും പ്രതിധ്വനിക്കുന്ന ഗൗരവകരമായ പ്രശ്‌നമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഗർഭിണികളായ ഇന്ത്യൻ സ്ത്രീകൾ സൗജന്യ പ്രസവത്തിനുമ കനേഡിയൻ പൗരത്വമുള്ള കുഞ്ഞുങ്ങൾക്കുമായി കാനഡയിലേക്ക് പറക്കുന്നു എന്നാണ് റിപ്പോർട്ട്. ”കാനഡയിൽ ജനിക്കുന്ന ഇന്ത്യൻ കുഞ്ഞ് വലുതാകുമ്പോൾ അവർ കനേഡിയൻ പൗരനാകും.
അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്‌പോൺസർ ചെയ്ത് മുഴുവൻ കുടുംബത്തെയും കാനഡയിലേക്ക് എത്തിക്കും. കനേഡിയൻ നികുതിദായകന്റെ ചെലവിൽ എല്ലാം സൗജന്യമാണ്.” അയാൾ പോസ്റ്റിൽ പറഞ്ഞു. പല കനേഡിയൻമാരും ഈ ‘ബർത്ത് ടൂറിസ’ത്തെ ഒരു ശല്യമായിട്ടും തങ്ങൾക്കുള്ള ആരോഗ്യസംവിധാനത്തെ ബുദ്ധിമുട്ടിക്കാനും വരുന്നവരാണ് എന്നും കണക്കാക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ പ്രസവത്തിനായി കാനഡയിലേക്ക് പറന്ന് കുഞ്ഞുങ്ങളുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് പതിവായിരിക്കുകയാണ്.
ക്യൂബെക്ക്, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ പല ആശുപത്രികളും ഈ പ്രതിഭാസം ഉണ്ട്. ഇത് ചെലവേറിയ കാര്യമാണ്, ഏകദേശം 30,000 ഡോളർ ചെലവുവരും. കാനഡയിലെ ജനന ഹോട്ടലുകളാണ് ഇത്തരത്തിലുള്ള പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് ദി ഫിഫ്ത്ത് എസ്റ്റേറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിലെത്തുന്ന സ്ത്രീകൾക്ക് അതിർത്തിയിൽ നേരിടേണ്ടിവരുന്ന ഏത് പ്രശ്‌നങ്ങളും അവർ പരിഹരിക്കുന്നു. എന്നാൽ കുടുംബത്തിന്റെ സുരക്ഷിതമായ ഭാവിക്കും കനേഡിയൻ പൗരത്വത്തിനും വേണ്ടിയാണ് പലരും ഇത് ചെയ്യുന്നത്. അതേസമയം ഇന്ത്യാക്കാർ മാത്രമല്ല ചൈനാക്കാരും നൈജീരിയക്കാരും വരെ ഈ പരിപാടി ചെയ്യുന്നുണ്ടെന്നും കാനഡക്കാർ പറയുന്നു.
വാൻകൂവറിന് പുറത്തുള്ള റിച്ച്മണ്ട് എന്ന നഗരത്തിൽ കോവിഡ്വ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തിൽ 200,000 ചൈനീസ് നിവാസികൾ ഉണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർത്ത് ടൂറിസത്തിന്റെ പകർച്ചവ്യാധിക്ക് മുമ്പുള്ള പ്രഭവകേന്ദ്രമായ റിച്ച്മണ്ട് ആശുപത്രിയിലെ പ്രസവങ്ങളിൽ അഞ്ചിലൊന്ന് പ്രവാസി അമ്മമാരായിരുന്നു എന്നാണ് റിപ്പോർട്ട്.
അതേസമയം മഹാമാരിക്ക് ശേഷം ഇപ്പോൾ കൂടുതലായും എത്തുന്നത് നൈജീരിയൻ ബർത്ത് ടൂറിസ്റ്റുകളാണ്. 2019-20 ൽ, കാൽഗറിയിൽ പ്രസവിച്ച നോൺ റെസിഡൻഷ്യൽ സ്ത്രീകളിൽ നാലിലൊന്ന് നൈജീരിയക്കാരാണെന്നതാണ് ഒരു പഠനം. കാനഡയിലെ ബയോമെഡിക്കൽ ഹെൽത്ത് സർവീസസിൽ നിന്നുള്ള ഡാറ്റയും ഇക്കാര്യം സ്ഥിരീകരിച്ചു. ഏകദേശം 24.5% സഞ്ചാരികളും നൈജീരിയയിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ട്.
രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഗ്രൂപ്പുകൾ മിഡിൽ ഈസ്റ്റും ചൈനയുംആണ്. ബർത്ത് ടൂറിസം കോവിഡ്വ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് മടങ്ങിവരുന്നതായും റിപ്പോർട്ട് കാണിച്ചു. കാനഡയിൽ പ്രസവിക്കുന്ന വിദേശികളുടെ എണ്ണത്തിൽ 2022-ൽ 53% വർധനവുണ്ടായി. 2023-ലും ഇത്തരം പുതിയ അമ്മമാരുടെ എണ്ണം ഉയർന്നു. കാനഡയിൽ ആകെ 3,575 നോൺ റെസിഡൻഷ്യൽ ജനനങ്ങൾ ഉണ്ടായതായി റിച്ച്മണ്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബർത്ത് ടൂറിസം നിയന്ത്രിക്കാനുള്ള കർശന നടപടികൾ വേണമെന്ന ആശയം കാനഡയിൽ ഉയരുന്നുണ്ട്. റിച്ച്മണ്ടിലെ 64% ആളുകൾ ഇതിനെ അനുകൂലിച്ചു വോട്ട് ചെയ്തതായും 60% പേർ കാനഡയിലെ പൗരത്വ നിയമത്തിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.