പരവൂരിൽ മദ്യലഹരിയിൽ പിതാവ് ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ചു .
പരവൂർ കുറുമണ്ടൽ പടിക്കത്ത് വീട്ടിൽ അഭിലാഷിനാണ് (18) വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിതാവ് രാജേഷിനെ ( സുനി -50 ) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം
ഇടുക്കി അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം. ആനവിലാസം ചെങ്കര സ്വദേശിയുമായ കല്ലുമേട് പുതുവൽ സതീഷ് കുമാറാ(46)ണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്.
തോട്ടത്തില്‍ ആളുകളെ പണിയിപ്പിക്കുന്നതിനിടെ വലിയ മരത്തിന്റെ ശിഖരം ഒടിഞ്ഞ് ചാടുകയും സതീഷ് കുമാർ മര ശിഖരത്തിനടിയില്‍ പ്പെടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.
അപകടം നടന്ന ഉടന്‍ സതീഷ് കുമാറിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.
ഇയാള്‍ അടിമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര ശിഖരം ഒടിയുന്ന ശബ്ദം കേട്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ കൂടുതല്‍ പേര് അപകടത്തില്‍പ്പെടുന്നത് ഒഴിവായി.