കൊച്ചി: വടിവാളുമായി മയക്കുമരുന്നു വില്പനക്കാരൻ പിടിയിൽ. ഫോർട്ട് കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശി ‘പല്ലൻ നൗഫൽ എന്ന നൗഫൽ (31) ആണ് പിടിയിലായത്.
24 ഗ്രാം നൈട്രോസെപ്പാം. 17 ഗ്രാം ഹാഷിഷ് ഓയിൽ, വടിവാൾ, മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച 69000/-രൂപ എന്നിവയും പിടികൂടി.
ഫോർട്ട് കൊച്ചി എസ്എച്ച്ഒ എം.എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയായ നൗഫൽ കൊച്ചിയിലെ മയക്കമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നാലുപേർ ചേർന്ന് നടത്തിയ കവർച്ച കേസിലും, ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത ദേഹോപദ്രവം ചെയ്ത് മൊബൈൽ പിടിച്ചുപറിച്ച കേസിലും പ്രതിയാണ്.
കഴിഞ്ഞവർഷം ഫോർട്ട് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൗഫൽ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.
മയക്കമരുന്നിന് അടിമയായ പ്രതി, MDMA. നൈട്രോസെപാം, ഹാഷിഷ് ഓയിൽ എന്നിവയുടെ ഇടപാടുകളാണ് നടത്തിയിരുന്നത്. ഇടപാടുകാരെ പേടിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ആണ് ഇയാൾ വടിവാൾ സൂക്ഷിച്ചിരുന്നത്.
ഇയാളുടെ ഇടപാടുകാരെ പറ്റിയും ഗുണ്ടാസംഘങ്ങളുമായിട്ടുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസിൻ്റെ നിർദ്ദേശാനുസരണം ഡി.സി.പി കെ സുദർശൻ ഐ.പി.എസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു അന്വേഷണം.
മട്ടാഞ്ചേരി എസിപി കെ. ബി കിരൺ ഐ.പി.എസ് രൂപീകരിച്ച മട്ടാഞ്ചേരി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ അംഗങ്ങളായ ജോസഫ് ജേക്കബ്ബ്സി.പി.ഓ ജോൺ, സജി, എഡ്വിൻ, എസ്.സി.പി. അനീഷ് എന്നിവരും ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ അനിൽകുമാർ, കെഎസ് മധു. കർമ്മേലി, എസ് സി പി ഓ സുരേഷ് കെ കെ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.