ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചു. സിറിയൻ അതിർത്തിയോടുചേർന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ഏകദേശം 34 പേർക്കെങ്കിലും പരുക്കേറ്റതായിയു എസ് സെൻട്രൽ കമാണ്ടിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴിന് ശേഷം പശ്ചിമേഷ്യൻ മേഖല സംഘർഷഭരിതമായതിന് ശേഷം ആദ്യമായാണ് അമേരിക്കൻ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത്. ഇറാൻ പിന്തുണനയുള്ള തീവ്രവാദ സംഘങ്ങളാണ് ആക്രമണത്തിൽ പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. “ആക്രമണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെങ്കിലും സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള തീവ്ര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങൾക്കറിയാം. ഉത്തരവാദികളായവർക്കെല്ലാം കൃത്യസമയത്ത് തിരിച്ചടി നൽകുമെന്നതിൽ സംശയമൊന്നും വേണ്ട” ബൈഡൻ പറഞ്ഞു.
യെമനിലെ ഹൂതി വിഭാഗം കഴിഞ്ഞ ദിവസം ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.
Also read: പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനം അപകടത്തിൽപ്പെട്ടു; രണ്ടു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്