web analytics

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വാഹനമോടിക്കുന്നവരാണോ?; മുന്നറിയിപ്പുമായി കേരള പൊലീസ്

കോട്ടയം കുറുപ്പന്തറയില്‍ വച്ച് ഗൂഗിള്‍ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണത് ഞെട്ടലുളവാക്കുന്ന വാര്‍ത്തയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ അഞ്ച് പേരും രക്ഷപ്പെട്ടു. ഈ അവസരത്തില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയാണ് കേരള പൊലീസ്.

കേരള പൊലീസ് പറയുന്നതിങ്ങനെ:

ഗൂഗിള്‍ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നതായ വാര്‍ത്തകള്‍. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുന്‍പ് മൈല്‍ക്കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍ പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ ഇവയാണ്:

* വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

*മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

*തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മെ നയിച്ചേക്കാം. എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

* അപകടസാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

*രാത്രികാലങ്ങളില്‍ GPS സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്.

* സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മനപൂര്‍വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

*സിഗ്നല്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

*മാപ്പില്‍ യാത്രാ രീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. നാല് ചക്രവാഹനങ്ങള്‍, ഇരു ചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നട യാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്നു വച്ചാല്‍ അത് തിരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ.. ഈ കാരണം കൊണ്ടു തന്നെ വഴി തെറ്റാം.

*ഒരു സ്ഥലത്തേയ്ക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകാം. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം.

* വഴി തെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.

* ഗതാഗതതടസ്സം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ add or fix road എന്ന ഓപ്ഷന്‍ വഴി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം.

അത്യാവശ്യം വന്നാല്‍ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിക്കാന്‍ മറക്കേണ്ട.

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img