കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കിൽ. ഇന്ന് രാവിലെ മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പ്ലാന്റിലെ 200 ഓളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള നൂറ്റി നാല്പതോളം എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായി.
തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More: 08.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: പുറം വേവുമ്പോൾ അകം തണുപ്പിക്കാൻ രണ്ട് പാനീയങ്ങൾ; അതും ന്യൂ ജനറേഷൻ മോഡൽ